53 ബോക്കോഹറാം ഭീകരരെ സൈന്യം വധിച്ചു

നൈജീരിയ| Last Modified തിങ്കള്‍, 7 ജൂലൈ 2014 (10:27 IST)
നൈജീരിയയിലെ ദാമ്പോവയില്‍ 53 ബോക്കോഹറാം ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ സൈന്യത്തിലെ ഉന്നതന്‍ ഉള്‍പ്പെടെ ആറ് പട്ടാളക്കാരും കൊല്ലപ്പെട്ടു.

വെള്ളിയാഴ്ച രാത്രി സൈനിക ക്യാമ്പ് ഭീകരര്‍ ആക്രമിക്കുകയായിരുന്നു. ഗ്രനേഡുകളും ഷെല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. മേഖലയിലെ ഭീകരരുടെ രണ്ട് താവളങ്ങളും സൈന്യം തകര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ച കൊംദുംഗ ഗ്രാമത്തിലെ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :