ബഡ്ജറ്റ് നാളെ; സെന്‍സെക്സ് ഇരുപ്പത്തിയാറായിരം കടന്നു

 ഓഹരി വിപണി , മുംബൈ , ബോംബെ സ്റ്റോക്ക്
മുംബൈ| jibin| Last Modified തിങ്കള്‍, 7 ജൂലൈ 2014 (10:15 IST)
എൻഡിഎ സർക്കാർ ആദ്യ പൊതു ബഡ്ജറ്റ് അവതരിപ്പിക്കാനിരിക്കെ തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച ഓഹരി വിപണി സർവകാല റെക്കോര്‍ഡില്‍‍. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് ഇരുപ്പത്തിയാറായിരം കടന്നു.

ആദ്യമായാണ് സെന്‍സെക്സ് ഇരുപ്പത്തിയാറായിരം കടക്കുന്നത്. 102.47പോയിന്റ് ഉയര്‍ന്ന് 26064.53ലാണ് സെന്‍സെക്സസില്‍ വ്യാപാരം നടക്കുന്നത്. ദേശീയ വ്യാപാര സൂചികയായ നിഫ്റ്റി 36.80 പോയിന്റ് ഉയര്‍ന്ന് 7751.60 ലും വ്യാപാരം തുടരുകയാണ്.

ഡോ റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, ഐസിഐസിഐ എന്നീ കമ്പനികളുടെ ഓഹരികളാണ് വിപണിയില്‍ ഉയര്‍ന്ന് നില്‍ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :