കരുത്തും വേഗതയും ഒന്നിക്കുന്ന ക്രൂയിസര്‍ 'അക്വില 250'

 ടൂ വീലര്‍ , ക്രൂയിസര്‍ 'അക്വില 250' , ബൈക്ക് , വാഹനം
jibin| Last Updated: ശനി, 4 ഏപ്രില്‍ 2015 (20:42 IST)
വേഗതയും കരുത്തും കൊതിക്കുന്നവര്‍ക്ക് മാത്രമായി തകര്‍പ്പന്‍ ലുക്കും അതിലുപരി ടൂ വീലര്‍ ഒരു വികാരമായി കാണുന്നവര്‍ക്കുമായി ക്രൂയിസര്‍ 'അക്വില 250'. കരുത്ത് നിറഞ്ഞ ബൈക്കുകള്‍ക്ക് സാധാരണ വില പ്രശ്‌നമാകാറുണ്ട്.
3 മുതല്‍ 3.50 ലക്ഷം വരെയാണ് അക്വില 250 ഏകദേശവില.

ഹോളിവുഡ് സിനിമകളില്‍ കാണുന്ന രീതിയിലുള്ള ലുക്കാണ് 'അക്വില 250'യുടെ എടുത്തു പറയാവുന്ന പ്രത്യേകത. മുന്നില്‍ വൃത്താകൃതിയിലുള്ള ക്രോമിയത്തില്‍ത്തീര്‍ത്ത ഹെഡ്‌ലാംപ് ആകര്‍ഷണം തന്നെയാണ്. 6 സ്പോക് അലോയ് വീലാണ് ഉള്ളത് അതിനാല്‍ യാത്രയുടെ സുരക്ഷിതത്വം എത്രയാണെന്ന് മനസിലാക്കാം സാധിക്കും. മഴത്തുള്ളിയെ അനുസ്മരിപ്പിക്കുന്ന വലിയ ടാങ്കാണ് മറ്റൊരു പ്രത്യേകത, യാത്രയില്‍ യാതൊരു ബുദ്ധിമുട്ടും വരാത്ത രീതിയില്‍ ആകര്‍ഷകമായ രീതിയിലാണ് ഇതിന്റെ നിര്‍മാണം. ചെറിയ ഡിജിറ്റല്‍ ഡിസ്പ്ളേയോടൊപ്പം അനലോഗ് മീറ്ററുകളുമുണ്ട്.

179 കിലോഗ്രാമാണ് ഭാരമുള്ള
'അക്വില 250' പവര്‍ ഗംഭീരമാണ്. 250 സിസി ഡിസ്‌പ്ലേസ്മെന്റാണ് വാഹനം തരുന്നത്. 27 ബി എച്ച് പി പരമാവധി കരുത്ത് പകരുന്നതാണ് എന്‍ജിന്‍ . അഞ്ചുസ്പീഡാണ് ഗിയര്‍ബോക്‌സ്. ഇലക്ട്രിക് സ്റ്റാര്‍ട്ടറും ബൈക്കിലുണ്ട്. 26.21 ബിഎച്ച്പിയാണ് കൂടിയ പവര്‍. ഇതിലൂടെ തന്നെ മനസിലാക്കാന്‍ സാധിക്കും 'അക്വില 250' മറ്റ് ടൂ വീലറുകളില്‍ നിന്ന് എന്ത് കൊണ്ട് വ്യത്യസ്‌തമായിരിക്കുന്നുവെന്ന്.

റെഡ് ബ്ളാക്ക്, ബ്ളാക്ക്, വൈറ്റ് നിറങ്ങളില്‍ ലഭിക്കും.ജിടി250ആര്‍ , ജിടി650ആര്‍ , അക്വില പിആര്‍ഒ , എസ്ടി 7 തുടങ്ങിയ മോഡലുകളും ഡിഎസ്‌കെ ഹ്യോസംഗ് പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഷോറൂം ആരംഭിക്കാനൊരുങ്ങുകയാണ് കമ്പനി. കേരളത്തിലെ ഡിഎസ്‌കെ ഷോറൂം കൊച്ചിയിലാണ്. ഇടപ്പള്ളിയില്‍ സെന്റ് ജോര്‍ജ് പള്ളിക്കു സമീപമാണ് കേരളത്തിലെ ഷോറൂം. അഡ്രസ്:
കനീഫ് മോട്ടോഴ്‌സ്, ഡിഎസ്കെ ഹ്യോസങ്ങ് കൊച്ചിന്‍ വനജ ആര്‍ക്കേഡ്, എറണാകുളം, കേരളാ, 682024


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :