വരുന്നു റോയല്‍ എന്‍ഫീല്‍ഡിന്റെ ഒരു ‘ഹിമാലയന്‍ ബുള്ളറ്റ്’

vishnu| Last Modified വെള്ളി, 27 ഫെബ്രുവരി 2015 (19:37 IST)
റോയല്‍ എന്‍ഫീല്‍ഡ് എന്ന് പേര്‍ കേട്ടാല്‍ ഏതൊരു ഇന്ത്യന്‍ യുവത്വവും ഒന്ന് ശ്രദ്ധിക്കും. കാരണം മോട്ടോര്‍ ബൈക്കുകളിലെ കരുത്തനായ ആണ്‍കുട്ടിയെ ഒരിക്കലെങ്കിലും ഒന്നൊടിച്ചു നോക്കണമെന്ന് ആഗ്രഹമില്ലാത്ത ഏത് ഇന്ത്യാക്കാരനാണ് ഇന്നുള്ളത്. ഒരിടക്കാലത്ത് ഇന്ത്യനും ട്രയാംഫും പോലുള്ള കിടിലന്‍ മോഡലുളോട് മല്ലിട്ട് വിപണിയില്‍ കഴുത്തൊറിഞ്ഞ കോഴിയായ റോയല്‍ എന്‍ഫീല്‍ഡ് ഇതാ ഒരു ഹിമാലയന്‍ തിരിച്ചുവരവ് നടത്താനൊരുങ്ങുന്നു. 400 സിസി അഡ്വഞ്ചര്‍-ടൂറര്‍ പുറത്തിറക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് നീക്കം തുടങ്ങിയിരിക്കുന്നത്.

ഡുക്കാട്ടി, കാഗിവ, പിയാജൊയോ ആന്‍ഡ് നോര്‍തേണ്‍, കോണ്‍ഫെഡറേറ്റ് മോട്ടോര്‍ സൈക്കിള്‍ തുടങ്ങിഒയ വമ്പന്‍ കമ്പനികളില്‍ ഡിസൈനാറായി പ്രവര്‍ത്തിച്ചിട്ടുള്ള പിയറി ടെര്‍ബ്ലാങ്ക് ഇപ്പോള്‍ റോയലിനായി ഒരു രാജകീയ വാഹനം ഡിസൈന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ‘ഹിമാലയന്‍‘ എന്നാണത്രെ വരാന്‍പോകുന്ന റോയലിന്റെ പടക്കുതിരയുടെ പേര്.
'ഹിമാലയന്‍' എന്ന ട്രേഡ്മാര്‍‌കിനായി കമ്പനി അപേക്ഷ സമര്‍പ്പിച്ചതൊടെയാണ് സംഗതി പുറത്തായത്. റോയല്‍ എന്‍ഫീല്‍ഡ് ഉടനെ 400 സിസി അഡ്വഞ്ചര്‍-ടൂററും പാരലല്‍ ട്വിന്‍ എഞ്ചിനുള്ള 750 സിസിയും പുറത്തിറക്കിയേക്കാമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

അതില്‍ ഹിമാലയന്‍ ആയിരിക്കും ആദ്യം പുറത്തിറങ്ങുക എന്നതാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ റോയല്‍ എന്‍ഫീല്‍ഡിനായി പിയറി ടെര്‍ബ്ലാങ്കിന്റെ ആദ്യ ഡിസൈന്‍ 400 സിസി അഡ്വഞ്ചര്‍-ടൂറര്‍ റോയല്‍ എന്‍ഫീല്‍ഡ് 'ഹിമാലയന്‍' ആയിരിക്കും. നിരത്തുകളില്‍ ഗര്‍ജനം മുഴക്കി പായുന്ന ഹാര്‍ലെയോടും ഡ്യൂക്കിനോടുമൊക്കെ എതിരിടാന്‍ തക്ക ഗാംഭീര്യവും തലയെടുപ്പും, കരുത്തും നമുക്ക് ഹിമായനില്‍ നിന്ന് പ്രതീക്ഷിക്കാം.

കൂടാതെ സുപ്രധാനമായ മറ്റൊരു തീരുമാനം കൂടി റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ബക്കുകള്‍ക്ക് നല്‍കുന്ന വാറന്റി വര്‍ധിപ്പിക്കാനുള്ള തീരുമാനമാണ് അത്.മറ്റ് കമ്പനികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വാറന്റിയാണ് റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിരുന്നത്. ഒരു വര്‍ഷമോ അല്ലെങ്കില്‍ 10000 കിലോമീറ്ററോ ആയിരുന്നു വാറന്റി. അത് വര്‍ദ്ധിപ്പിക്കാന്‍ കമ്പനി ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. ജനുവരി മുതല്‍‌ വാങ്ങുന്ന വാഹനങ്ങള്‍ക്ക് കമ്പനി രണ്ട് വര്‍ഷമോ അല്ലെങ്കില്‍ 20,000 കിലോമീറ്ററോ വാറന്റി നല്‍കുന്നുണ്ട്.

ബുള്ളറ്റിന്റെ തിരിച്ചു വരവില്‍ നിര്‍ണായക പങ്ക് വഹിച്ച ഐഷര്‍ മോട്ടാഴ്സ് ചീഫ് എക്സിക്യൂട്ടിവ് സിദ്ധാര്‍ഥ ലാലിനൊപ്പം അടുത്തെയിടെ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രസിഡന്റായി രുദ്രതേജ് സിങ് സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കാലത്തിനൊത്ത് മാറാന്‍ കമ്പനി തയ്യാറെടുത്തിരിക്കുന്നത്. ചെന്നൈയിലും അതോടൊപ്പം യു‌കെയിലും പ്ലാന്റുകള്‍ തുറക്കാനുള്ള പദ്ധതികളും കമ്പനിയുടെ കൈയില്‍ ഉണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :