ചിലത് പഠിക്കാനും മറ്റുചിലത് പഠിപ്പിക്കാനും ചേതക് വീണ്ടും വരുന്നു....

vishnu| Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (19:43 IST)
ഒരുകാലത്ത് ഇന്ത്യന്‍ നിരത്തുകളില്‍ കുതിച്ചു പാഞ്ഞിരുന്ന ചേതക്കിനെ ഓര്‍മ്മയുണ്ടൊ? കലാലയങ്ങളില്‍ ചെത്തി നടന്നിരുന്ന യുവത്വത്തിന്റെ ഹരമായിരുന്നു ചേതക് സ്കൂട്ടറുകള്‍. ഒരു കാലത്ത്‌ ഇരു ചക്ര വാഹനമെന്നാല്‍ അത്‌ ചേതക്കാണെന്ന സധാരണക്കാരന്റെ വിശ്വാസമായിരുന്നു. എന്നാല്‍ ഗിയര്‍ രഹിത സ്‌കൂട്ടറുകളും കൂടുതല്‍ വേഗതയും നിയന്ത്രണവും നല്‍കുന്ന ഗിയര്‍ സംവിധാനത്തിലുള്ള ബൈക്കുകളും രംഗപ്രവേശം ചെയ്‌തത്‌ ചേതക്കിന്‌ വെല്ലുവിളി ഉയര്‍ത്തി.

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ കാലയവനികയില്‍ മറഞ്ഞു എന്ന് നാം കരുതിയ ചേതക് തിരിച്ചുവരികയാണ്. ഇരു ചക്ര വാഹന രംഗത്തെ പഴമയുടെ പ്രതീകവും യുവ തലമുറയെ ഏറെ ആകര്‍ഷിക്കുകയും ചെയ്‌ത ചേതക്കിനെ ബജാജ്‌ തന്നെയാണ്‌ വീണ്ടും വിപണിയിലെത്തിക്കുക. ഇരുചക്ര വാഹന വിപണിയിലെ മേധാവിത്വം തിരികെ കൊണ്ടുവരികായാണ് ബജാജിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി ചേതക്‌ എന്ന ബ്രാന്‍ഡ്‌ നെയിം പൂനെയിലെ ബജാജ്‌ ഓട്ടോ മെബൈല്‍സ്‌ വീണ്ടും രജിസ്‌റ്റര്‍ ചെയ്‌തു.

ഇരുചക്ര വിപണിയിലെ കുതിപ്പും കിതപ്പും, ഗതിവേഗങ്ങളും മനസിലാക്കി തന്നെയാണ് ഇത്തവണ ചേതക് അവതരിക്കാന്‍ പോകുന്നത്. ചേതക് നിര്‍മ്മാണം നിര്‍ത്തിയിട്ടും ഇപ്പോഴും നിറത്തില്‍ വ്യത്യാസം വരുത്തിയും സീറ്റിന്റെ എണ്ണത്തില്‍ കുറവു വരുത്തിയുമൊക്കെ വിവിധ രൂപത്തിലും ഭാവത്തിലും ചേതക് കലാലയങ്ങളില്‍ തരംഗമുണ്ടാക്കുന്നുണ്ട്. ഇരുചക്ര ലോകത്തെ ഈ വ്യതിയാനം മനസിലാക്കിയാവണം ഒരു പുതിയ അവതാരത്തിന് ചേതക്ക്‌ വിണ്ടും തയ്യാറെടുക്കുന്നത്‌. ഏതായാലും വാഹന ലോകം ചേതക്കിന്റെ പുതിയ വാര്‍ത്തകളോട് നന്നായി തന്നെ പ്രതികരിക്കുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :