എണ്ണവില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തില്

ലണ്ടന്‍| Last Modified ഞായര്‍, 19 ഏപ്രില്‍ 2015 (12:42 IST)
എണ്ണവില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തില്‍. കഴിഞ്ഞ ആഴ്ച ബ്രെന്‍ഡ് ക്രൂഡ് വിലയില്‍ 9.6% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. യുഎസ് വിപണിയില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായത് 7.9% വര്‍ധനയാണ്.

ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വില തിങ്കളാഴ്ച ബാരലിന് 51.91 ഡോളറായിരുന്നു. ഇത് വ്യാഴാഴ്ച 64.95 ഡോളറായി ഉയര്‍ന്നു. പിന്നീട് കുറഞ്ഞ് 63.98 ഡോളറിലെത്തി. വെള്ളിയാഴ്ച 63.45 ഡോളറില്‍ വ്യാപാരം അവസാനിച്ചു. യെമനിലെ പ്രതിസന്ധിയും യുഎസില്‍ എണ്ണ ഉല്‍പാദനം കുറഞ്ഞെന്ന റിപ്പോര്‍ട്ടുമാണ് എണ്ണവില ഉയരാന്‍ കാരണമായത്. അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിലയില്‍ ഒരാഴ്ച ഇത്രയധികം വര്‍ധന ഉണ്ടാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :