സജിത്ത്|
Last Modified വെള്ളി, 30 ഡിസംബര്‍ 2016 (10:27 IST)
ലീഇക്കോ കൂള്‍പാഡ് നോട്ട് കൂള്‍ 1 ഡ്യൂവല്‍ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. 13,999 രൂപയാണ് ഈ പുതിയ ഫോണിന്റെ വില. ഡ്യുവല്‍ റിയര്‍ ക്യാമറയെന്ന സവിശേഷതയുള്ള ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്ഫോണാണ് കൂള്‍പാഡ് നോട്ട് കൂള്‍ 1.
3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ ഇറങ്ങുന്നത്. 5.5ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 1080X1920 ആണ് ഫോണിന്റെ പിക്സല്‍ ഡെന്‍സിറ്റി.
13എംബി f/2 അപ്പര്‍ച്ചര്‍, ഡ്യുവല്‍ടോണ്‍ എല്‍ഇഡി ഫ്ളാഷ് എന്നീ ക്യാമറ സവിശേഷതകളും ഈ ഫോണിലുണ്ട്.
64 ബിറ്റ് ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസറാണ് ഫോണിലുള്ളത്. വൈഫൈ, ബ്ലൂട്ടൂത്ത്, യുഎസ്ബി ടൈപ്പ് സി എന്നീ കണക്റ്റിവിറ്റികളും ഈ ഫോണിലുണ്ട്