വിപണിപിടിക്കാന്‍ അക്ഷയ തൃതീയയുമായി കാര്‍നിര്‍മ്മാതാക്കള്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified ഞായര്‍, 27 ഏപ്രില്‍ 2014 (09:59 IST)
കാര്‍ വിപണിയിലുണ്ടായ മാന്ധ്യത്തെ മറികടക്കവുവാന്‍ പുതിയ തന്ത്രവുമായി കാര്‍ നിര്‍മ്മാണ കമ്പനികള്‍ രംഗത്ത്. ഇത്തവണ അക്ഷയ തൃതീയയേയാണ് കമ്പനികള്‍ കൂട്ടു പിടിക്കുന്നത്.
ഇതോടൊപ്പം ചില പ്രമുഖ കാര്‍ നിര്‍മ്മതാക്കള്‍ കാറുകള്‍ക്ക്
ഡിസ്കൌണ്ടുകളും വഗദാനം ചെയ്തിട്ടുണ്ട്.

ഹ്യുണ്ടായ്‌, ഷെവര്‍ലെ തുടങ്ങിയ കമ്പനികളാണ് ഇത്തരത്തില്‍ ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനി കൂടിയായ മാരുതി സുസുകി മഹാ ഗോള്‍ഡ്‌ പ്രീ എന്ന പേരിലുള്ള വാഗ്ദാനവുമായി ഒരുമുഴം മുമ്പെ എറിഞ്ഞിരിക്കുകയാണ്.

ഇതനുസരിച്ച്‌ ഓരോ ഉപയോക്താവിനും ഡിസ്കൗണ്ടിനൊപ്പം ഒരുഗ്രാം സ്വര്‍ണ നാണയം കൂടി ലഭിക്കും. ഈമാസം 30 വരെ കാര്‍
വാങ്ങുന്നവര്‍ക്ക് മാത്രമെ ഈ സൌകര്യത്തിന്റെ ഗുണം ലഭിക്കുകയുള്ളു. മാരുതി സുസുക്കിയുടെ മോഡലുകള്‍ക്ക്, റിറ്റ്സ്‌- 63,500 രൂപ, സ്വിഫ്റ്റ്‌-50,800 രൂപ, ഡിസയര്‍-48,100 രൂപ, വാഗണ്‍ ആര്‍-

72,100 രൂപ, ആള്‍ട്ടോ 800- 54,100 രൂപ, ആള്‍ട്ടോ കെ 10- 46,200 രൂപ, എര്‍ട്ടിഗ-74,100 രൂപ എന്നിങ്ങനെയാണ്‌ വിലക്കുറവ് നല്‍കുന്നത് ഇതിനൊപ്പം ഒരു ഗ്രാം സ്വര്‍ണ നാണയവും നല്‍കി ആളുകളെ ആകര്‍ഷിക്കാ‍ന്‍ കഴിയുമെന്നാണ് കമ്പനിയുടെ
കണക്കു കൂട്ടല്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ കമ്പനികള്‍ക്ക് കഷ്ടകാലമായിരുന്നു. പലരുടെയും വില്‍പ്പനയുല്‍ഗണ്യമാ‍യ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് രക്ഷപെടാനുള്ള കമ്പനികളുടെ പുതിയ വഴിയാണ് ഇത്തരം പുതിയ നീക്കങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :