കാര്‍ വിപണി താഴോട്ട്. തൊഴില്‍ നഷ്ടം മേലോട്ട്

ന്യൂഡെല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്തിന്റെ കാര്‍ വിപണി കുത്തനെ താഴോട്ടെന്ന് സൂചന. സങ്കേതിക തകരാറുകള്‍ കൊണ്ട് ലോകത്തെ പ്രമുഖ് കാര്‍ നിര്‍മ്മാതാക്കളായ സുസുക്കിയും ടൊയോട്ടയും കാറുകള്‍ തിരികെ വിളിക്കന്‍ തീരുമാനിച്ചതിനു പുറമെ വിപണിയുടെ പുറകോട്ട് നടത്തം ബാധിക്കുന്നത് തൊഴിലാളികളേയാണ്.

രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കാര്‍വിപണിയില്‍ മാന്ദ്യം നേരിടുന്നത്. കഴിഞ്ഞ വര്‍ഷം 18,74,055 കാറുകള്‍ വിറ്റഴിച്ചിരുന്നു. എന്നല്‍ 2013-2014 സമ്പത്തിക വര്‍ഷം 17,86,899 കാറുകള്‍ മാത്രമാണ് വിറ്റഴിക്കന്‍ സധിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കാര്‍ വിപണി തൊട്ടുമുമ്പത്തെതിനേക്കള്‍ 6.7 ശമാനത്തോളം കുറവായിരുനു.

ഇത്തവണ അത് 4.65 ശതമാനമായി കുറഞ്ഞിരിക്കുന്നത് സാമ്പത്തികമേഖലയി അമ്പരപ്പുളവാക്കിയിരിക്കുകയാണ്‍.
കാര്‍വിപണിയെ ബാധിച്ച മന്ദ്യം പ്രത്യക്ഷമായി ഒന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാക്കിയെന്ന് വഹന നിര്‍മ്മതാക്കളുടെ സംഘടന സിയം പറയുന്നു.

നിര്‍മാണാ ശാല മുതല്‍ വിപണന മേഖല വരെ തൊഴില്‍ നഷ്ടമുണ്ടാക്കിയെന്ന് ഇവര്‍ പറയുന്നു. മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ചത് തല്‍ക്കലികജീവനക്കാരെയാണ്. ഇന്ധന വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധനവും വഹന വയ്പാ പലിശയിലുണ്ടായ വര്‍ധനവും വിപണിയെ പിന്നോട്ടടിക്കാന്‍ കാരണമായതായി പറയപ്പെടുനു.

എന്നല്‍ മാന്ദ്യം ഇരുചക്ര വാഹന വിപണിയെ ബാധിച്ചിട്ടില്ല. 7.31 ശതമാനം വളര്‍ച്ചയാണ് ഇരുചക്ര വാഹന വിപണി നേടിയത്. 1,48,05,481 വഹനങ്ങളാണ് ഈ മേഖലയില്‍ ഇക്കൊല്ലം വിറ്റഴിഞ്ഞത്. അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും ഖനന നിരോധനങ്ങളും വാഹന വിപണിയെ നന്നായി തളര്‍ത്തിയതായാണ് വാണിജ്യ മേഖലയിലുള്ളവര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :