വിമാനത്തിൽ ഒരുമിച്ചുറങ്ങാൻ സൗകര്യമൊരുക്കി ഒരു വിമാന കമ്പനി

Sumeesh| Last Modified തിങ്കള്‍, 2 ഏപ്രില്‍ 2018 (13:14 IST)
ന്യൂസിലാന്റ്: ഇനി ആകാശത്തും ഒരുമിച്ചുറങ്ങാം. ആകാശയാത്രകളിൽ ഒരുമിച്ച് കിടന്നുറങ്ങാനുള്ള പുത്തൻ
സൗകര്യം ഒരുക്കി നൽകുകയാണ് എയർ ന്യൂസിലാന്റ് എന്ന വിമാന കമ്പനി. സ്കൈ കൗച്ച് എന്നാണ് കമ്പനി ഈ പ്രത്യേക സേവനത്തിന് പേരു നൽകിയിരിക്കുന്നത്. കുട്ടികളുമായി സഞ്ചരിക്കുന്ന അമ്മമാർക്കും, ദമ്പതിമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം എന്നാണ് കമ്പനി പറയുന്നത്.

പ്രത്യേക സീറ്റിഗ് സംവിധാനത്തിലൂടെയാണ് കമ്പനി ഈ സൗകര്യം നൽകുന്നത്. ഉറങ്ങാനായി തലയിണകളും യാത്രക്കാർക്ക് നൽകും. തികച്ചും സ്വകാര്യമായ സീറ്റുകളായാണ് ഈയിടം സജ്ജീകരിച്ചിരിക്കുന്നത്. മറ്റു യത്രക്കരെ ഈ സീറ്റുകളുടെ അടുത്തേക്ക് പ്രവേശിപ്പിക്കില്ല. പ്രത്യേക സേവനമായാണ് കമ്പനി സ്കൈ കൗച്ച് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമെ സേവനം ലഭ്യമാകു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :