പുതിയ വരിക്കാർക്ക് ഇളവുമായി ബിഎസ്എൻഎൽ

  ബി എസ് എൻ എൽ, ന്യൂഡൽഹി, കോൾ നിരക്ക്, മിനുട്ട്
ന്യൂഡല്‍ഹി| jo| Last Updated: തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (08:52 IST)
പുതുതായി ചേരുന്ന വരിക്കാർക്ക് ഇളവുമായി ബി എസ് എൻ എൽ. കോൾ നിരക്കിൽ 80 ശതമാനം ഇളവാണ് വരുത്തിയിരിക്കുന്നത്. പുതുതായി എത്തുന്ന വരിക്കാർക്ക് ആദ്യ രണ്ടുമാസം മാത്രമായിരിക്കും ഇളവ് നല്കുക.

മിനുട്ട്, സെക്കന്‍ഡ് ബില്ലിങ് പ്ലാനിൽ ഉള്ളവരുടെ നിരക്കിലാണ് ഇളവ് നല്‍കുക. ബി എസ് എൻ എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്.

പുതിയതായി കണക്ഷൻ എടുക്കുന്നവര്‍ സെക്കന്‍ഡ് പ്ലാന്‍ ലഭിക്കുന്നതിന് 36 രൂപയുടെ പ്ലാന്‍ വൗച്ചറും മിനുട്ട് പ്ലാനാണെങ്കില്‍ 37 രൂപയുടെ പ്ലാൻ വൌച്ചറും ആണ് ചെയ്യേണ്ടത്.

സെക്കൻഡ് പ്ലാൻ ആണെങ്കിൽ, ബി എസ് എൻ എല്‍ നെറ്റ് വര്‍ക്കിലേക്ക് വിളിക്കുമ്പോൾ മൂന്ന് സെക്കന്‍ഡിന് ഒരു പൈസയാണ് ഈടാക്കുക. മറ്റ് നെറ്റ് വര്‍ക്കിലേക്ക് ആണെങ്കില്‍ മൂന്ന് സെക്കന്‍ഡിന് രണ്ട് പൈസയും ഈടാക്കും.

അതേസമയം, മിനുട്ട് പദ്ധതിയിൽ ആണെങ്കില്‍ ബി എസ് എൻ എല്‍ നെറ്റ് വര്‍ക്കിലേക്ക് മിനുട്ടിന് 10 പൈസയാണ് ഈടാക്കുക. മറ്റ് നെറ്റ് വര്‍ക്കിലേക്കാണെങ്കില്‍ 30 പൈസയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :