തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കം; റെയില്‍‌വേയ്‌ക്ക് നഷ്‌ടം 100 കോടി

വെള്ളപ്പൊക്കം , ട്രെയിനുകള്‍ , റെയില്‍‌വേ , തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കം
ചെന്നൈ| jibin| Last Modified ശനി, 19 ഡിസം‌ബര്‍ 2015 (10:30 IST)
തമിഴ്‌നാട്ടില്‍ അപ്രതീക്ഷിതമായെത്തിയ വെള്ളപ്പൊക്കത്തില്‍ ദക്ഷിണ റെയില്‍വേയ്ക്കു നഷ്ടം 100 കോടി രൂപയെന്ന് സതേണ്‍ റെയില്‍വേ മാനേജന്‍ വസിഷ്ഠ ജോഹ്രി. വിവിധ ട്രെയിനുകള്‍ റദ്ദാക്കിയതിനാല്‍ ടിക്കറ്റ് കാന്‍സലേഷന്‍ ഇനത്തില്‍ 30 കോടി രൂപ തിരിച്ചു നല്‍കേണ്ടിവന്നതടക്കമുള്ള നഷ്‌ടമാണിതെന്ന് അദ്ദേഹം അറിയിച്ചു.

കനത്ത മഴയില്‍ പലയിടത്തും ട്രാക്കുകള്‍ നശിച്ചു. ഇത് ശരിയാക്കുന്നതിനായി കോടികള്‍ ലക്ഷങ്ങള്‍ ചെലവഴിക്കണം.
ഇതിനു പുറമേ വിവിധയിടങ്ങളിലായി 40 കമ്പാര്‍ട്ട്മെന്റുകളും എട്ട് എന്‍ജിനുകളും വെള്ളപ്പൊക്കത്തില്‍ നശിച്ചു. റെയില്‍വേയുടെ വിസകനപ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാടിന് കഴിഞ്ഞ വര്‍ഷം 67 കോടി രൂപയാണ് മുടക്കിയതെങ്കില്‍ ഈ വര്‍ഷം ഇത് 165 കോടി രൂപയായി ഉയരുമെന്നും വസിഷ്ഠ ജോഹ്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :