എന്തിരന്‍ 2 തുടങ്ങിയോ? പിന്നാലെ ബാഹുബലി 2 ആരംഭിച്ച് ഷങ്കറിന് വീണ്ടും വെല്ലുവിളിയായി രാജമൌലി !

Enthiran 2, Bahubali 2, Shankar, Rajamouli, Sanjay Ghazal, Prabhas, എന്തിരന്‍ 2, ബാഹുബലി 2, ഷങ്കര്‍, രാജമൌലി, സഞ്ജയ് ഗസല്‍, പ്രഭാസ്
Last Modified വ്യാഴം, 17 ഡിസം‌ബര്‍ 2015 (14:19 IST)
എന്തിരന്‍ 2ന്‍റെ ബജറ്റ് 450 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. ഷങ്കറിന്‍റെ ഈ രജനികാന്ത് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ബുധനാഴ്ച ആരംഭിച്ചിരുന്നു. എസ് എസ് രാജമൌലിയുടെ ബാഹുബലിയുടെ തരംഗത്തിനുമേല്‍ വിജയം നേടുക എന്നതാണ് ഷങ്കറിന്‍റെ ലക്‍ഷ്യം. എന്നാല്‍ രാജമൌലിയും ഒരുങ്ങിത്തന്നെയാണ്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് വ്യാഴാഴ്ച തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ ജൂലൈ മാസത്തില്‍ പുറത്തിറങ്ങിയ ബാഹുബലി ലോകമെങ്ങും ഗംഭീരവിജയമാണ് നേടിയത്. പ്രഭാസും റാണയും അനുഷ്കയും തമന്നയും രമ്യാകൃഷ്ണനും സത്യരാജും നാസറും തകര്‍ത്തഭിനയിച്ച സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഈ താരങ്ങളെല്ലാം ഉണ്ടാകും. 600 കോടിക്ക് മേല്‍ കളക്ഷന്‍ നേടിയ ബാഹുബലി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായി.

‘കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്?” എന്ന വലിയ ചോദ്യത്തിന്‍റെ ഉത്തരമാകും ബാഹുബലി 2. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. ചിത്രീകരണത്തിന്‍റെ ആദ്യദിനത്തില്‍ പ്രഭാസും രമ്യാകൃഷ്ണനും ഷൂട്ടിംഗില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ രാമോജിറാവു ഫിലിം സിറ്റിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

അനുഷ്കയായിരിക്കും ബാഹുബലി 2ലെ പ്രധാന നായിക. ഒന്നാം ഭാഗത്തില്‍ വലിയ പ്രാധാന്യം അനുഷ്കയുടെ കഥാപാത്രത്തിന് ഉണ്ടായിരുന്നില്ല. എന്തായാലും ഷങ്കറും രാജമൌലിയും വീണ്ടും മത്സരത്തിനായി ഒരുങ്ങുമ്പോള്‍ ആരാണ് ഒന്നാമന്‍ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നത് പ്രേക്ഷകര്‍ക്ക് ശ്രമകരമായ ജോലിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :