സജിത്ത്|
Last Modified വെള്ളി, 20 ഒക്ടോബര്‍ 2017 (18:00 IST)
ജിയോക്ക് കൂച്ചുവിലങ്ങിടാന്‍ തകര്‍പ്പന്‍ ഓഫറുമായി ബി എസ് എൻ എൽ. അഞ്ച് രൂപയ്ക്ക് ഒരു ജിബി ഇന്റർനെറ്റും പരിധിയില്ലാത്ത സൗജന്യ കോളുകളും വാഗ്ദാനം ചെയ്യുന്ന പുതിയ കേരള പ്ലാനാണ് കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചത്. ഇതോടെ ഏറ്റവും കുറഞ്ഞനിരക്കിൽ മൊബൈൽ ഇന്റർനെറ്റ് നൽകുന്ന സേവനദാതാക്കളായി
ബിഎസ്എൻഎൽ മാറുകയും ചെയ്തു.
അതായത് 446 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 84 ദിവസത്തെ വാലിഡിറ്റിയില്‍ 84 ജി ബി ഇന്റർനെറ്റും ഏത് നെറ്റ് വർക്കിലേക്കും ഇഷ്ടംപോലെ സൗജന്യകോളുകളുമാണ് ഈ പ്ളാനിലൂടെ ലഭ്യമാകുക.
നിലവിലുള്ളവരിക്കാർക്ക് പ്ളാൻകേരള എന്ന് 123 നമ്പറിലേക്ക് എസ്.എം.എസ്. ചെയ്താൽ 337.97 രൂപയ്ക്ക് ഈ ഓഫര്‍ സ്വന്തമാക്കാം. യു എ ഇയിലേക്ക് ഇന്റർനാഷണൽ റോമിംഗ് സൗകര്യം നൽകുന്ന പദ്ധതിയും കമ്പനി അവതരിപ്പിച്ചു.