സൗജന്യ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍, 90ജിബി ഡാറ്റ; വീണ്ടും ഞെട്ടിച്ച് ബിഎസ്എന്‍എല്‍ !

ശനി, 7 ഒക്‌ടോബര്‍ 2017 (09:05 IST)

ഉപഭോക്താക്കള്‍ക്ക് പുതിയൊരു അണ്‍ലിമിറ്റഡ് ഓഫറുമായി വീണ്ടും ബിഎസ്എന്‍എല്‍ രംഗത്ത്. സൗജന്യ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും പ്രതിദിനം ഒരു ജിബി ഡാറ്റയും ലഭ്യമാകുന്ന ഓഫറുമായാണ് കമ്പനി എത്തിയിരിക്കുന്നത്. 429 രൂപയുടെ റീച്ചാര്‍ജില്‍ ലഭ്യമാകുന്ന ഈ ഓഫറിന് 90 ദിവസമാണ് വാലിഡിറ്റി. എന്നാല്‍ ഈ ഓഫര്‍ കേരള സര്‍ക്കിളുകളില്‍ ലഭിക്കില്ലെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.  
 
വോയിസ് ആന്റ് സെന്‍ട്രിക് പ്ലാന്‍ എന്നാണ് 429 രൂപയുടെ റീച്ചാര്‍ജ് അറിയപ്പെടുന്നത്. ദീപാവലിയോട് അനുബന്ധിച്ച് മറ്റൊരു ഓഫറും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്. ലക്ഷമി ഓഫര്‍ എന്നറിയപ്പെടുന്ന ഇതില്‍ ഫുള്‍ ടോക്ടൈമിനോടൊപ്പം 50% അധിക ടോക്ടൈമും ലഭിക്കുന്നു. ഈ പ്ലാനില്‍ 290 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ടോക്ടൈമും ആറ് ദിവസത്തിനുളളില്‍ 435 രൂപയുടെ ടോക് ടൈമും ലഭിക്കും.
 
ബിഎസ്എന്‍എല്ലിന്റെ 249 രൂപയുടെ റീച്ചാര്‍ജ്ജില്‍ ബിഎസ്എന്‍എല്‍-ടൂ-ബിഎസ്എന്‍എല്ലിലേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ഒരു ജിബി മൊബൈല്‍ ഡാറ്റയും പ്രതി ദിനം ലഭിക്കും. അതേസമയം, ഒക്ടോബര്‍ 25 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ എന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഒരു മെഴ്സിഡന്‍സ് ബെന്‍സ് വിജയഗാഥ, മൂന്നാം ക്വാര്‍ട്ടറില്‍ റെക്കോര്‍ഡ് വില്‍പ്പന; ഈ വര്‍ഷം ഇതുവരെ വിറ്റത് 11869 യൂണിറ്റുകള്‍ !

ഈ വര്‍ഷം ഇന്ത്യന്‍ നിരത്തുകളില്‍ മെഴ്സിഡസ് ബെന്‍സ് കാഴ്ചവച്ചത് വിസ്മയം. വില്‍പ്പനയില്‍ ...

news

പ്രൊ വീഡിയോ പ്രൊ പിക്ചര്‍ ഫീച്ചറുമായി ഹുവായ്‌ ഹോണര്‍ ഹോളി 4 വിപണിയിലേക്ക് !

പുതിയൊരു ബജറ്റ് സ്മാര്‍ട്ട്ഫോണുമായി പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ...

news

തകര്‍പ്പന്‍ ഫീച്ചറുകളും അത്ഭുതാവഹമായ വിലയുമായി ഓപ്പോ എഫ് 3 ‘ദീപാവലി എഡിഷന്‍’ വിപണിയില്‍

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായായ ഓപ്പോയുടെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ...