5 രൂപയ്ക്ക് 4ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും !; വീണ്ടും ഞെട്ടിച്ച് ഭാരതി എയര്‍ടെല്‍ !

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഡാറ്റ വോയ്സ് പ്ലാനുകളുമായി എയര്‍ടെല്‍

സജിത്ത്| Last Modified ഞായര്‍, 8 ഒക്‌ടോബര്‍ 2017 (12:02 IST)
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ വോയ്സ് പ്ലാനുകളുമായി രാജ്യത്തെ മുന്‍ നിര ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. 5, 8, 40, 60, 149, 199, 399 എന്നിങ്ങനെയുള്ള പ്ലാനുകളാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഓരോ പ്ലാനുകളുടേയും വ്യത്യാസങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം...

* 5 രൂപ പ്ലാന്‍: ഈ പ്ലാനില്‍ 4ജിബി 3ജി/4ജി ഡാറ്റയാണ് ഏഴു ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുക. 4ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്ത ഉപഭോക്താക്കള്‍ക്കു മാത്രമേ ഈ ഓഫര്‍ സാധ്യമാകൂ.

* 8 രൂപയുടെ പ്ലാന്‍: എസ്റ്റിഡി കോളുകള്‍ക്ക് മിനിറ്റില്‍ 30 പൈസയാണ് ഈടാക്കുക. 56 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

* 40 രൂപ :ഈ പ്ലാനില്‍ 35 രൂപയുടെ ടോക്ടൈമും അണ്‍ലിമിറ്റഡ് വാലിഡിറ്റിയുമാണ് ലഭിക്കുക.

*
60 രൂപ പ്ലാന്‍: അണ്‍ലിമിറ്റഡ് വാലിഡിറ്റിയുള്ള 58 രൂപ ടോക്ടൈമാണ് ഈ പ്ലാനില്‍ നല്‍കുന്നത്.

* 149 രൂപയുടെ പ്ലാന്‍: ഈ പ്ലാനില്‍ എയര്‍ടെല്‍ ടൂ എയര്‍ടെല്‍ അണ്‍ലിമിറ്റഡ് കോളും 2ജിബി 4ജി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

* 199 രൂപ പ്ലാന്‍: ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ മൊബൈല്‍ കോളുകളും 1ജിബി 2ജി/ 3ജി/ 4ജി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

*
349 രൂപയുടെ പ്ലാന്‍: ഈ പ്ലാനില്‍ അണ്ഡലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും പ്രതിദിനം ഒരു ജിബി ഡാറ്റയുമാണ് ലഭിക്കുക. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

*
399 രൂപ പ്ലാന്‍: ഇതില്‍ 1ജിബി 4ജി ഡാറ്റ പ്രതി ദിനം 70 ദിവസത്തെ വാലിഡിറ്റിയില്‍ ലഭ്യമാകും. കൂടാത അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ചെയ്യാന്‍ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :