സൌജന്യ അണ്‍ലിമിറ്റഡ് കോളുകള്‍, 6ജിബി ഡാറ്റ; വീണ്ടും ഞെട്ടിച്ച് ബിഎസ്എന്‍എല്‍ !

അണ്‍ലിമിറ്റഡ് ഫ്രീ കോളിങ്ങ് 6ജിബി ഡാറ്റുമായി ബിഎസ്എന്‍എല്‍!

bsnl, jio, data, offer, news, technology, ബിഎസ്എന്‍എല്‍, ജിയോ, ഡാറ്റ, ഓഫര്‍, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Modified വെള്ളി, 24 ഫെബ്രുവരി 2017 (10:08 IST)
ആകര്‍ഷകമായ മറ്റൊരു ഓഫറുമായി ബിഎസ്എന്‍എല്‍ വീണ്ടും രംഗത്ത്. എല്ലാ സര്‍ക്കിളുകളിലുമുളള വരിക്കാര്‍ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളുകളുമായാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. പുതിയ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കാണ് 'ദില്‍ ഘോല്‍ കേ ബോല്‍' എന്ന ഓഫര്‍ ലഭ്യമാകുക

599 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുന്നതിലൂടെ റോമിങ്ങ് ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകള്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാമെന്നും അതോടൊപ്പം 6ജിബി സൌജന്യമായി ലഭിക്ക്കുമെന്നും ബി എസ് എന്‍ എല്‍ അറിയിച്ചു.

ആദ്യത്തെ നാല് മാസമായിരിക്കും ഇതിന്റെ വാലിഡിറ്റി. തുടര്‍ന്ന് ഈ പ്ലാന്‍ പ്രകാരം 799 രൂപയാകും ബി എസ് എന്‍ എല്‍ ഇടാക്കുക. അതിനാല്‍ ഈ റീച്ചാര്‍ജ്ജില്‍ ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ നാലു മാസം ഡബിള്‍ ഡാറ്റ ഓഫറായിരിക്കും ലഭിക്കുക, അതായത് 3ജിബിക്കു പകരം 6ജിബി വരെയാണ് ലഭ്യമാകുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :