സൌജന്യ അണ്‍ലിമിറ്റഡ് കോളുകള്‍, 3ജി ഡാറ്റ; തകര്‍പ്പന്‍ ഓഫറുകളുമായി ടാറ്റ ഡോകോമോ !

അണ്‍ലിമിറ്റഡ് കോളിംഗ് ഓഫറുമായി ടാറ്റ ഡോകോമോ!

tata docomo, data, offer, jio, news, technology, ടാറ്റ ഡോകോമോ, ഡാറ്റ, ഓഫര്‍, ജിയോ, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Modified ശനി, 18 ഫെബ്രുവരി 2017 (10:30 IST)
തങ്ങളുടെ ഏറ്റവും മികച്ച ഓഫറുകളുമായി ടാറ്റ ഡോക്കോമോ രംഗത്ത്. കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി പ്ലാനുകളുമായാണ് ഇപ്പോള്‍ ഡോക്കോമോ രംഗത്തെത്തിയിട്ടുള്ളത്. പ്രീ-പെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമാക്കിയാണ് ഈ 3ജി ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്‍.

348 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, 5ജിബി 3ജി എന്നിവയാണ് ഡോക്കോമോ നല്‍കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറിനുള്ളത്. 298 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ 2ജിബി 3ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭ്യമാകുന്ന ഓഫറും ഡോക്കോമോ അവതരിപ്പിച്ചിട്ടുണ്ട്.

അതോടൊപ്പം148 രൂപയുടേയും 103 രൂപയുടേയും ഓഫറുകളും ഡോക്കോമോ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ 148 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 14 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും 500എംബി 3ജി ഡാറ്റയും ലഭ്യമാകും. 103 രൂപയുടെ പ്ലാനില്‍ ഇന്ത്യയിലെ ഏതു ഡാക്കോമോ നമ്പറിലേക്കും വിളിക്കാന്‍ സാധിക്കുന്ന അണ്‍ലിമിറ്റഡ് ഓണ്‍-നെറ്റ് കോളുകളാണ് ലഭ്യമാകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :