അമ്പരപ്പിക്കുന്ന ഫീച്ചറുകളും പോക്കറ്റിലൊതുങ്ങുന്ന വിലയുമായി അസൂസ് സെന്‍ഫോണ്‍ 4 ലൈറ്റ് !

വ്യത്യസ്ത നിറങ്ങളില്‍ സെന്‍ഫോണ്‍ 4 ലൈറ്റുമായി അസൂസ് വീണ്ടും

asus zenfone 4 lite selfie , asus zenfone 4 lite ,  smartphone ,  mobile ,  അസൂസ് സെന്‍ഫോണ്‍ 4 ലൈറ്റ് ,  സ്മാര്‍ട്ട് ഫോണ്‍ ,  മൊബൈല്‍
സജിത്ത്| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (10:35 IST)
പുത്തന്‍ സ്മാര്‍ട്ട് ഫോണുകളുമായി അസൂസ്. സെന്‍ഫോണ്‍ 4 ലൈറ്റ് എന്ന ഫോണിനെയാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡീപ് സീ ബ്ലാക്ക്, മിന്‍ഡ് ഗ്രീന്‍, റോസ് പിങ്ക്, സണ്‍ലൈറ്റ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഈ ഫോണുകള്‍ ലഭ്യമാകുക ലഭ്യമാണ്. 10,182 രൂപയാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണിന്റെ വില.

ആന്‍ഡ്രോയിഡ് 7.0 നുഗട്ട്, 5.5 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലെ, ക്വാഡ് കോര്‍ ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍, 2ജിബി റാം,
മൈക്രോ എസ്ഡി ഉപയോഗിച്ച്‌ 2 ടിബി വരെ വര്‍ധിപ്പിക്കാവുന്ന 16GB/32GB സ്റ്റോറേജ്, 13എം പി റിയര്‍ ക്യാമറ, 13എം പി സെല്‍ഫി ക്യാമറ, 3000എം എ എച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.

4ജി വോള്‍ട്ട്‍, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ആക്സിലറേറ്റര്‍, ഗൈറോസ്കോപ്, ഇകോംപസ്സ്, പ്രോക്സിമിറ്റി സെന്‍സര്‍, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍, ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ എന്നിങ്ങനെയുള്ള സവിശേഷതകളും സെന്‍ഫോണ്‍ 4 ലൈറ്റിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :