ഷവോമി റെഡ്മി നോട്ട് 5ന്റെ പിന്‍‌ഗാമി; റെഡ്മി നോട്ട് 5 പ്ലസ് വിപണിയിലേക്ക് !

ഷവോമി റെഡ്മി നോട്ട് 5 പ്ലസ് വിപണിയിലേക്ക്

Xiaomi Mi 5 , Xiaomi Mi 5 Plus , Xiaomi ,  Smartphone ,  Mobile , ഷവോമി റെഡ്മി നോട്ട് 5 , ഷവോമി റെഡ്മി നോട്ട് 5 പ്ലസ് ,  ഷവോമി , സ്മാര്‍ട്ട്ഫോണ്‍
സജിത്ത്| Last Modified വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (19:40 IST)
ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ റെഡ്മി നോട്ട് 5 പ്ലസ് വിപണിയിലേക്കെത്തുന്നു. റെഡ്മി നോട്ട് 5ന് സമാനമായ തരത്തിലുള്ള ഫീച്ചറുകളായിരിക്കും റെഡ്മി നോട്ട് 5 പ്ലസിലും ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എപ്പോള്‍ ഈ ഫോണ്‍ ഇറങ്ങും എന്നത് സംബന്ധിച്ച്‌ വിശദീകരണം ഇതുവരെയും ലഭിച്ചിട്ടില്ല.

5.5 ഇഞ്ച് ഫുള്‍ എച്ച്‌.ഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍, 4ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 16എംപി റിയര്‍ ക്യാ‍മറ, 13 എംപി സെല്‍ഫി ക്യാമറ എന്നീ ഫീച്ചറുകള്‍ ഫോണില്‍ ഉണ്ടായിരിക്കും. അതേസമയം,
ഇപ്പോഴത്തെ ട്രെന്‍റായ ഇരട്ട ക്യാമറ ഈ ഫോണില്‍ ഉണ്ടായിരിക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :