പ്രൊ വീഡിയോ പ്രൊ പിക്ചര്‍ ഫീച്ചറുമായി ഹുവായ്‌ ഹോണര്‍ ഹോളി 4 വിപണിയിലേക്ക് !

വെള്ളി, 6 ഒക്‌ടോബര്‍ 2017 (10:26 IST)

Huawei Honor Holly 4 ,  Huawei , Honor Holly 4 , Smartphone ,  Mobile , ഹുവായ്‌ ഹോണര്‍ ഹോളി 4  , ഹോണര്‍ ഹോളി 4 ,  ഹുവായ്‌ , സ്മാര്‍ട്ട്ഫോണ്‍ ,  മൊബൈല്‍

പുതിയൊരു ബജറ്റ് സ്മാര്‍ട്ട്ഫോണുമായി പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഹുവായ്‌യുടെ സഹ സ്ഥാപനമായ ഹോണര്‍. ഹോളി 4 എന്ന് പേരില്‍ പുറത്തിറങ്ങുന്ന ഈ ഫോണിന് 11,999 രൂപയാണ് വില. മെറ്റാലിക് ഡിസൈനില്‍ പുറത്തിറങ്ങുന്ന ഈ ഫോണ്‍ ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളിലാണ് വിപണിയിലെത്തുക. 
 
അഞ്ച് ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 13 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, അതിവേഗ ഫിങ്കര്‍ പ്രിന്‍റ്സെന്‍സര്‍, 3,020 എംഎഎച്ച് ബാറ്ററി, ക്യുവല്‍കോം സ്നാപ് ഡ്രാഗണ്‍ 430 ഒക്ടാകോര്‍ 64 ബിറ്റ് പ്രൊസസര്‍, 3 ജിബി റാം, 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 32 ജിബി ഇന്‍റേണല്‍ മെമ്മറി എന്നീ ഫീച്ചറുകളും ഫോണിലുണ്ടായിരിക്കും 
 
ആന്‍ഡ്രോയ്ഡ് 7.0യില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ പ്രൊ വീഡിയോ പ്രൊ പിക്ചര്‍, ടൈംലാപ്സ്, സ്ലോ മോഷന്‍ എന്നിങ്ങനെയുള്ള മോഡുകളും ഹോളി 4ന്റെ ക്യാമറയില്‍ ലഭ്യമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

തകര്‍പ്പന്‍ ഫീച്ചറുകളും അത്ഭുതാവഹമായ വിലയുമായി ഓപ്പോ എഫ് 3 ‘ദീപാവലി എഡിഷന്‍’ വിപണിയില്‍

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായായ ഓപ്പോയുടെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ...

news

199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും 4ജി ഡാറ്റയും; ജിയോയെ പൂട്ടാന്‍ തകര്‍പ്പന്‍ ഓഫറുകളുമായി എയര്‍ടെല്‍ !

പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ വീണ്ടും ...

news

സ്മാര്‍ട്ട്ഫോണുകള്‍ക്ക് തകര്‍പ്പന്‍ ഡിസ്‌ക്കൗണ്ടും ക്യാഷ്ബാക്കും; വീണ്ടും ഞെട്ടിച്ച് ആമസോണ്‍ !

വരുന്ന ഉത്സവ സമയമായ ദീപാവലിയോടനുബന്ധിച്ച് തകര്‍പ്പന്‍ ഓഫറുകളുമായി രാജ്യത്തെ പ്രമുഖ ഇ ...