സ്മാര്‍ട്ട്ഫോണ്‍ പ്രേമികളേ..., 7,777 രൂപ മുടക്കൂ... ആപ്പിള്‍ ‘ഐഫോണ്‍ 7’ സ്വന്തമാക്കൂ !

7,777 രൂപയ്ക്ക് ആപ്പിള്‍ ഐഫോണ്‍ 7

APPLE , APPLE IPHONE, APPLE IPHONE 7 ,  IPHONE 7 ,  ആപ്പിള്‍ ,  സ്മാര്‍ട്ട്ഫോണ്‍ ,  ആപ്പിള്‍ ഐഫോണ്‍ 7 ,  ഐഫോണ്‍ 7 ,  ഐഫോണ്‍
സജിത്ത്| Last Modified വ്യാഴം, 19 ഒക്‌ടോബര്‍ 2017 (16:40 IST)
ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. എയര്‍ടെല്ലിന്റെ പുതിയതായി ആരംഭിച്ച ഓണ്‍ലൈന്‍ സ്റ്റോറാണ് ആ‍പ്പിള്‍ ആരാധകര്‍ക്ക് ഒരു തകര്‍പ്പന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. 32 ജിബിയുടെ ഐഫോണ്‍ 7 സ്മാര്‍ട്ട്ഫോണ്‍ വെറും 7,777 രൂപ ഡൗണ്‍ പേമെന്റിന് ഇനി ലഭ്യമാക്കുന്ന ഓഫറാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നത്.

24 മാസത്തേക്ക് 2,499 രൂപയുടെ എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് പ്ലാനും ഇതോടോപ്പം സബ്‌സ്‌ക്രൈബ് ചെയ്യണമെന്നും കമ്പനി അറിയിച്ചു. ഫോണിന്റെ ബാക്കിവരുന്ന തവണ സംഖ്യയും ഈ 2,499 രൂപയുടെ പ്ലാനില്‍ ഉള്‍പെടുമെന്ന് എയര്‍ടെല്‍ അറിയിച്ചു.

അണ്‍ലിമിറ്റഡ് കോളുകളും 30 ജിബി ഡാറ്റയും ഫോണ്‍ സംരക്ഷിക്കുന്നതിനായുള്ള എയര്‍ടെല്‍ സെക്യുര്‍ പാക്കേജും കൂടാതെ സൈബര്‍ സുരക്ഷയും 2499 രൂപയുടെ പ്ലാനിനൊപ്പം ലഭ്യമാവും. ഐഫോണ്‍ 7 നെ കൂടാതെ ഡ്യുവല്‍ ക്യാമറ സൗകര്യമുള്ള ഐഫോണ്‍ 7 പ്ലസ് സ്മാര്‍ട്‌ഫോണും എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :