തരിശു നിലങ്ങളിൽ ഇനി സൗരോർജ്ജം വിരിയും

ഉപയോഗശൂന്യമായ ഭൂമികളിൽ സൗരോർജ്ജ പ്ലാന്റുകൾക്ക് അനർട്ടിന്റെ പദ്ധതി ഒരുങ്ങുന്നു

Sumeesh| Last Modified ബുധന്‍, 21 മാര്‍ച്ച് 2018 (11:25 IST)
തരിശു ഭൂമികളിലും കൃഷിയോഗ്യമല്ലാത്ത ഭൂമികളിലും ഇനി സൗരോർജ്ജ വൈദ്യുതി പ്ലാന്റുകളുയരും. അനർട്ടിന്റെ പുതിയ പദ്ധതിയുടെ ഭാഗമായാണ് ഉപയോഗ ശൂന്യമായ ഭൂമികളിൽ സോളാർ പദ്ധതി ആരംഭിക്കുന്നത്. ഇത്തരത്തിൽ ഭൂമിയുള്ളവർക്ക് അനർട്ടിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം.

സംസ്ഥാനത്താകമാനം സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. ഭൂമിയുടെ പ്രാധാന്യം കൂടി കണക്കിലെടുത്താണ് കൃഷിയോഗ്യമല്ലാത്ത ഭൂമികളിൽ പദ്ധതിയാരംഭിക്കാനുള്ള അനർട്ടിന്റെ നീക്കം.

ഒരു മെഗാവാട്ട് സൗരോർജ്ജം ഉല്പാദിപ്പിക്കാൻ അഞ്ചേക്കർ സ്ഥലമെങ്കിലും വേണം. ഇത്തരത്തിൽ ഭൂമിയുടെ അളവിനനുസരിച്ചാണ് പ്ലാന്റിന്റെ ശേഷി തീരുമാനിക്കുക. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഉപയോഗശൂന്യമായ ഭൂമികളുടെയും, തരിശുഭൂമികളുടെയും കണക്കു തയ്യാറാക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :