ബാംഗ്ലൂരിലേക്ക് വിമാനത്തില്‍ പറക്കാം 500 രൂപയ്ക്ക്!

എയര്‍ ഏഷ്യ,ബാംഗ്ളൂര്‍,കൊച്ചി
ബാംഗ്ളൂര്‍| VISHNU.NL| Last Modified ബുധന്‍, 18 ജൂണ്‍ 2014 (11:18 IST)
500 രൂപയുണ്ടെങ്കില്‍ കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വിമാനത്തില്‍ പറക്കാം. വിശ്വാസമാകുന്നില്ലെ? കൊച്ചിക്കും ബാംഗ്ളൂരിനുമിടയില്‍ പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്ന എയര്‍
ഏഷ്യയുടെ ലോംഞ്ചിംഗ് ഓഫറാണിത്.

ബാംഗ്ളൂരില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും 500
രൂപയ്ക്ക് വിമാനയാത്ര നടത്താം. ജൂണ്‍ 22ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാമ് ഈ ഓഫര്‍ ലഭിക്കുക. നികുതി ഉള്‍പ്പെടെയുള്ള ടിക്കറ്റ് നിരക്കാണിത്.
ആദ്യ സര്‍വീസ് ജൂലായ് 20നാണ്. ഒക്ടോബര്‍ 25 വരെയുളള യാത്രാ ടിക്കറ്റുകള്‍ക്ക് ഓഫര്‍ ബാധകമായിരിക്കും.

രാവിലെ 8.55നാണ് വിമാനം ബാംഗ്ളൂരില്‍ നിന്ന് പുറപ്പെടുക. 9.55ന് കൊച്ചിയിലെത്തും.
രാവിലെ 10.20ന് തിരികെ പുറപ്പെട്ട്
11.20ന് ബാംഗ്ളൂരിലെത്തും. ഏഷ്യയിലെ പ്രമുഖ വിമാനക്കമ്പനിയാണ് എയര്‍ ഏഷ്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :