4500എംഎഎച്ച് ബാറ്ററി, 2 ടിബി സ്റ്റോറേജ്; സ്മാര്‍ട്ട്ഫോണ്‍ വിപണിയെ ഞെട്ടിക്കാന്‍ എല്‍ജി X500 !

എല്‍ജി X500 അവതരിപ്പിച്ചു!

LGM-X320S, LG X500, samsung, mobile, news, technology, സാംസങ്ങ്, മൊബൈല്‍, ന്യൂസ്, ടെക്‌നോളജി, എല്‍ജി X500
സജിത്ത്| Last Modified ചൊവ്വ, 6 ജൂണ്‍ 2017 (09:39 IST)
പുതിയ സ്മാര്‍ട്ട്‌ഫോണുമായി എല്‍ജി എത്തുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്ത എല്‍ജി X പവര്‍ 2 എന്ന ഫോണിന് സമാനമായ എല്‍ജി X500 എന്ന ഫോണാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. 4500എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും എടുത്തു പറയേണ്ട സവിശേഷത. ഒറ്റ ചാര്‍ജിങ്ങില്‍ 20 മണിക്കൂര്‍ ഈ ബാറ്ററി നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

5.5ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയുമായെത്തുന്ന ഈ ഫോണില്‍ 1.5GHz ഒക്ടാ-കോര്‍ പ്രോസസര്‍, 2ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാന്‍ കഴിയുന്ന 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ ഫീച്ചറുകളുമുണ്ട്. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഈ ഫോണില്‍ നല്‍കിയിരിക്കുന്നത്.

13എംപി റിയര്‍ ക്യാമറയും എല്‍ഇഡി ഫ്‌ളാഷും 5എംപി സെല്‍ഫി ക്യാമറയോടോപ്പം സോഫ്റ്റ് എല്‍ഇഡി ഫ്‌ളാളും ഫോണില്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ സിമ്മോടു കൂടിയുളള എല്‍ജി X500ന് 4ജി എല്‍ടിഇ, വൈഫൈ 802.11, ബ്ലൂട്ടൂത്ത് 4.2, ജിപിഎസ്, യുഎസ്ബി OTG, എന്‍എഫ്‌സി എന്നിവയും ഉണ്ട്. നേവി ബ്ലൂ, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണിന് ഏകദേശം 18,361 രൂപയായിരിക്കും വില.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :