അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി സാംസങ്ങ് ഗ്യാലക്സി ഓണ്‍ നെക്സ്റ്റ് വിപണിയില്‍

സാംസങ് ഗ്യാലക്സി ഓണ്‍ നെക്സ്റ്റിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി

Samsung Galaxy On Nxt, Samsung, Galaxy On Nxt, Flipkart, സാംസങ്ങ് ഗ്യാലക്സി ഓണ്‍ നെക്സ്റ്റ്, സാംസങ്ങ്, ഗ്യാലക്സി ഓണ്‍ നെക്സ്റ്റ്, ഫ്ളിപ്പ്കാര്‍ട്ട്
സജിത്ത്| Last Modified വ്യാഴം, 27 ഏപ്രില്‍ 2017 (13:47 IST)
സാംസങ്ങിന്റെ മധ്യനിര സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്സി ഓണ്‍ നെക്സ്റ്റ് വിപണിയിലെത്തി. നേരത്തെ വിപണിയിലെത്തിയ 32 ജിബി വേരിയന്റിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്.
ഫ്ളിപ്പ്കാര്‍ട്ട് വഴിയാണ് ഫോണിന്റെ വില്പന. 16,900 രൂപയാണ് ഈ ഫോണിന്റെ വില.

ഡ്യുവല്‍ സിം, മൂന്ന് ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേ, 13എം‌പി റിയര്‍ ക്യാമറ, 8 എം‌പി സെല്‍ഫി ക്യാമറ, 3300 എംഎഎച്ച്‌ ബാറ്ററി, 1.6 ഗിഗാഹെര്‍ട്സ് ഒക്ടാകോര്‍ പ്രൊസസര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മെലോ ഒഎസ് എന്നിവയാണ് ഫീച്ചറുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :