സാംസങ്ങ് എസ് 8ന് തിരിച്ചടി നല്‍കാന്‍ കിടിലന്‍ ഫീച്ചറുകളുമായി എൽജി ജി6 ഇന്ത്യയിലേക്ക് !

എൽജി ജി6 ഇന്ത്യയിലെത്തുന്നു

LG G6, smart phone, Samsung, Samsung S8, Samsung S8 plus എൽജി ജി6,  സ്മാര്‍ട്ട്ഫോൺ,  സാംസങ് എസ് 8, സാംസങ് എസ് 8 പ്ലസ്
സജിത്ത്| Last Modified വ്യാഴം, 20 ഏപ്രില്‍ 2017 (10:11 IST)
എൽജിയുടെ മുൻനിര സ്മാർട്ട്ഫോൺ മോഡല്‍ എൽജി ജി6 ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു.
ഈ മാസം അവസാനത്തോടെ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയേക്കുമെന്നാണ് സൂചന. ഇന്ത്യയിൽ ഏകദേശം 49,999 രൂപയോളമായിരിക്കും ഈ സ്മാര്‍ട്ട്ഫീണിന്റെ വിലയെന്നാണ് പുറത്തുവരുന്ന വിവരം.


5.7 ഇഞ്ച് ഡിസ്‌പ്ലേയുമായി പുറത്തിറങ്ങുന്ന ജി6ന് 2:1 ആസ്പക്റ്റ് റേഷ്യോ(സ്‌ക്രീനില്‍ കാണുന്ന ചിത്രത്തിന്റെ വീതിയും നീളവും തമ്മിലുള്ള ആനുപാതിക പൊരുത്തം)യായിരിക്കും ഉണ്ടായിരിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡ്യുവല്‍ ക്യാമറ, ഫിംഗര്‍പ്രിന്റ് സെന്‍സർ, കര്‍വ്ഡ് ഡിസ്‌പ്ലേ എന്നിവയും ഫോണിലുണ്ടായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :