സജിത്ത്|
Last Modified ഞായര്‍, 28 മെയ് 2017 (12:52 IST)
ഉപഭോക്താക്കള്‍ക്ക് ഓഫറുകളുമായി വാഹന വിപണിയില്‍ സജീവമാകാന്‍ ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ ഒരുങ്ങുന്നു. കുറഞ്ഞ ഇഎംഐ നിരക്കില്‍ എന്‍ട്രിലെവല്‍ ഹാച്ച്ബാക്കായ ക്വിഡിനെ സ്വന്തമാക്കാനുള്ള അവസരമാണ് ആദ്യ ഓഫറിലൂടെ കമ്പനി നല്‍കുന്നത്. അതേസമയം രണ്ടാമത്തെ ഓഫറാവട്ടെ വളരെ കുറഞ്ഞ ഡൗണ്‍പെയ്‌മെന്റ് നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ക്വിഡിനെ സ്വന്തമാക്കാമെന്നതുമാണ്.
2999 രൂപ മുതലാണ് ആദ്യ ഓഫര്‍ പ്രകാരമുള്ള ഇഎംഐ ആരംഭിക്കുന്നത്. 2.65 ലക്ഷം രൂപയാണ് ക്വിഡിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് വില. ഓഫര്‍ അനുസരിച്ച് 1.8 ലക്ഷം രൂപയോളം ഫിനാന്‍സ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. 84 മാസങ്ങള്‍ കൊണ്ടാണ് ഈ തിരിച്ചടവ് പൂര്‍ത്തിയാക്കേണ്ടത്. അതേസമയം, ആദ്യ ഇന്‍സ്റ്റാള്‍മെന്റ് മുന്‍കൂറായി അടയ്ക്കണമെന്നും കമ്പനി അറിയിച്ചു.
എന്നാല്‍ രണ്ടാം ഓഫറില്‍ 17999 രൂപ ഡൗണ്‍പെയ്‌മെന്റില്‍ റെനോ ക്വിഡിനെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. 2.65 ലക്ഷം രൂപ വിലയുള്ള ക്വിഡ് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് റെനോ ഈ പുതിയ രണ്ട് ഓഫറുകളും അവതരിപ്പിച്ചിരിക്കുന്നത്.