രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ട്, അതിന്‍റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല: മോദിയുടെ സാമ്പത്തിക ഉപദേശക സമിതി

ന്യൂഡല്‍ഹി, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (21:32 IST)

Narendra Modi, Bibek Debroi, Note, Money, Budget, നരേന്ദ്രമോദി, ബിബേക് ദെബ്രോയി, പണം, ധനം, ബജറ്റ്, നോട്ട്

ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശകസമിതിയും അതുതന്നെ പറയുന്നു - രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ട്. എന്നാല്‍ എന്താണ് മാന്ദ്യത്തിന്‍റെ വ്യക്തമായ കാരണമെന്ന് കണ്ടെത്താനായിട്ടില്ല. സമിതിയുടെ ആദ്യലക്‍ഷ്യം എന്നത് പ്രധാനമന്ത്രിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണെന്നും സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയി പറഞ്ഞു. 
 
സാമ്പത്തിക മാന്ദ്യത്തിന് ഒട്ടേറെ കാരണങ്ങളുണ്ടെന്നാണ് ബിബേക് ദെബ്രോയി പറയുന്നത്. പണനയങ്ങള്‍, നികുതി നയങ്ങള്‍, കൃഷി, സാമൂഹിക മേഖല എന്നിവയില്‍ സര്‍ക്കാര്‍ വരുത്തിയ ഇളവുകള്‍ സാമ്പത്തിക മേഖലയെ തളര്‍ത്തി എന്ന വിലയിരുത്തലും സമിതി നടത്തി.
 
സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആറു മാസത്തേക്ക് മുന്‍ഗണനാ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
2018 ഫെബ്രുവരിയില്‍ വരുന്ന കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

6ജിബി റാം, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് !; എംഐ മിക്സിന്റെ പിന്‍ഗാമി എംഐ മിക്സ് 2 വിപണിയില്‍

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ എംഐ മിക്സ് 2 ഇന്ത്യയിലെത്തി‍. ചൈനയിലാണ് കഴിഞ്ഞ ...

news

കാത്തിരിപ്പിന് വിരാമം; അത്യുഗ്രൻ ഫീച്ചറുകളുമായി ഷവോമി റെഡ്മി നോട്ട് 5 വിപണിയിലേക്ക് !

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഏറെ പ്രിയങ്കരമായ മോഡലുകളാണ് ഷവോമിയുടെ റെഡ്മി ...

news

എസ്‌യുവികളിലെ പുതുവിപ്ലവമായി ടാറ്റ നെക്‌സോണ്‍; ബ്രെസയ്ക്കും ഇക്കോസ്പോര്‍ട്ടിനും അടിപതറുമോ ?

ഏറെ പ്രതീക്ഷയോടെ ചെറു എസ്‌യുവി സെഗ്‌മെന്റ് കീഴടക്കാനായി ടാറ്റ കുടുംബത്തില്‍ നിന്ന് ...

news

നിരത്തിലെ കരുത്തന്‍, ‘കാര്‍ബറി ഡബിള്‍ ബാരല്‍ 1000’ ഇന്ത്യയില്‍ ! വിലയോ ?

1000 സിസിയില്‍ എത്തുന്ന 'കാര്‍ബറി ബുള്ളറ്റിന്റെ' ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. റോയല്‍ ...

Widgets Magazine