വാര്‍ത്തയ്‌ക്കെതിരെ അമിത് ഷായുടെ മകന്‍ 100 കോടി രൂപയ്‌ക്ക് മാനനഷ്‌ടക്കേസ് നല്‍കി

അ​ഹ​മ്മ​ദാ​ബാ​ദ്, തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (20:37 IST)

 Jay Shah , 100 crore , BJP , Narendra modi , modi , ബിജെപി , അമിത് ഷാ , ദ വയര്‍ , ജെയ് ഷാ , നരേന്ദ്ര മോദി

കമ്പനിക്കെതിരായ വാർത്ത നൽകിയ മാധ്യമസ്ഥാപനത്തിനെതിരെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകന്‍ ജെയ് ഷാ 100കോടി രൂപയ്ക്കു മാനനഷ്ടക്കേസ് നല്‍കി.

വാര്‍ത്ത പ്രസിദ്ധീകരിച്ച ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​മാ​യ ദ വയറിലെ എഡിറ്ററടക്കം ഏഴ് പേർക്കെതിരെ അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയിലാണ് ജയ് ഷാ പരാതി നൽകിയത്. അ​ഹ​മ്മ​ദാ​ബാ​ദ് മെ​ട്രോ​പ്പോ​ളി​റ്റ​ൻ കോ​ട​തി ബു​ധ​നാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കും.

പുറത്തുവന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്നും വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ജെയ് ഷാ പരാതിയിൽ ആരോപിച്ചു. അതേസമയം, നൽകിയ വാർത്തയിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്നാണ് ഓൺലൈൻ മാധ്യമം വ്യക്തമാക്കി.
 
നരേന്ദ്ര മോദിയുടെ കീഴില്‍ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം ജെയ് ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ 16,000 ഇരട്ടി വര്‍ദ്ധനയുണ്ടായെന്നാണ് ദി ​വ​യ​ർ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. രോഹിണി സിംഗ് എന്ന മാധ്യമപ്രവര്‍ത്തകയാണ് വാര്‍ത്ത പുറത്ത് കൊണ്ടു വന്നത്.

2014-15 സാമ്പത്തിക വർഷത്തിൽ ജെയ് ഷായുടെ കമ്പനിയുടെ വരുമാനം വെറും 50,000 രൂപ മാത്രമായിരുന്നെന്നും 2015-16 സാമ്പത്തിക വർഷത്തിൽ ഇത് 80.5 കോടി രൂപയായി ഉയർന്നുവെന്നുമായിരുന്നു റിപ്പോർട്ട്. ക​മ്പ​നി ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ​ നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വാ​ർ​ത്ത പുറത്തുവന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് ഭാര്യയേയും മകളേയും തീകൊളുത്തി കൊന്നു

സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് യുവാവ് ഭാര്യയേയും മകളേയും തീകൊളുത്തി കൊന്നു. മാധുരി ...

news

മുന്നണി പ്രവേശന വിഷയത്തില്‍ മാണി അയഞ്ഞു തുടങ്ങി ?; ജോസഫിന് ക്ലീന്‍ ചിറ്റ്!

മുന്നണി പ്രവേശനത്തിന്റെ കാര്യത്തിൽ രണ്ടഭിപ്രായമില്ല. ഇന്ധന നികുതി വേണ്ടെന്നു വയ്ക്കാൻ ...

news

'ദിലീപിനെ പുറത്താക്കിയത് അമ്മയിലെ ആരും അറിഞ്ഞിട്ടല്ല, മമ്മൂട്ടിക്ക് തെറ്റുപറ്റിക്കാണും' - മെഗാസ്റ്റാറിനെതിരെ ആഞ്ഞടിച്ച് നടൻ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും ...

news

കടുത്ത തീരുമാനവുമായി ഭാവന രംഗത്ത്; നയം വ്യക്തമാക്കിയത് ദുബായില്‍വച്ച്

ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായിരുന്നുവെന്നും ചിത്രീകരണകാലം മാനസികമായി ഏറെ ...