Widgets Magazine Widgets Magazine
Widgets Magazine

പ്രീമിയം സെഗ്മെന്റില്‍ വെന്നിക്കൊടി പാറിക്കാന്‍ തകര്‍പ്പന്‍ എസ്‌യു‌വിയുമായി മാരുതി !

വെള്ളി, 7 ജൂലൈ 2017 (09:36 IST)

Widgets Magazine
Maruti Suzuki India, Maruti NEXA Premium Dealership , മാരുതി, നെക്സ, മാരുതി സുസുക്കി, വിറ്റാര ബ്രെസ, കിസാഷി, ടൊയോട്ട ഫോർച്യൂണർ‌, ഫോര്‍ഡ് എൻഡവർ

ചെറു കാറുകളാണ് എക്കാലത്തും മാരുതി സുസുക്കിയുടെ ശക്തി. പ്രീമിയം വിപണിയിലും അവര്‍ സാന്നിധ്യമറിയിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കിസാഷിയും ഗ്രാന്റ് വിറ്റാരയുമെല്ലാം ഭാഗ്യ പരീക്ഷണത്തിനായി പുറത്തിറക്കി നോക്കിയില്ലെങ്കിലും വിപണിയിലേക്ക് കടന്നു കയറാൻ ഇവർക്കാർക്കും കഴിഞ്ഞില്ലെന്നതാണ് വസ്തുത. എന്നാല്‍ 2015ൽ സ്ഥാപിച്ച എന്ന പ്രീമിയം ഡീലർഷിപ്പ് വഴി ഇപ്പോള്‍ ഇതാ കൂടുതൽ വാഹനങ്ങളുമായി മാരുതി വിപണിയിലേക്കെത്തുന്നു. 
 
കിസാഷിക്കും പുതിയ വിറ്റാര ബ്രെസയും പകരമുള്ള കാറായിരിക്കും മാരുതി നെക്സയിലൂടെ ഉടൻ വിൽപ്പനയ്ക്കെത്തിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നെക്സ വഴി വിൽപ്പനയ്ക്കെത്തിച്ച എല്ലാ വാഹനങ്ങൾക്കും ലഭിക്കുന്ന മികച്ച പ്രതികരണമാണ് പുതിയ പ്രീമിയം കാറുകളെ പുറത്തിറക്കാൻ മാരുതിയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാൽ ഇക്കാര്യങ്ങള്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.   
 
ടൊയോട്ട ഫോർച്യൂണർ‌, ഫോര്‍ഡ് എൻഡവർ എന്നിങ്ങനെയുള്ള പ്രീമിയം എസ്‌യുവി സെഗ്മെന്റിലേക്കായിരിക്കും സുസുക്കി വിറ്റാരയുടെ പുതിയ പതിപ്പ് എത്തുക. ഹ്യുണ്ടേയ് വെർണ, സ്കോഡ ഓക്ടാവിയ  തുടങ്ങിയ വാഹനങ്ങളുള്ള ഡി സെഗ്മെന്റിലേക്കായിരിക്കും കിസാഷിയുടെ പുതിയ രൂപം വന്നെത്തുക. ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന 2 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനായിരിക്കും ഇരുവാഹനങ്ങൾക്കും കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്. 15 ലക്ഷം രൂപ മുതലായിരിക്കും ഈ വാഹനങ്ങളുടെ വില ആരംഭിക്കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ സാംസങ്ങ് ഗ്യാലക്സി നോട്ട് ഫാൻ എഡിഷൻ വിപണിയിലേക്ക് !

പൊട്ടിത്തെറിച്ചും കത്തിപ്പിടിച്ചുമെല്ലാം സാംസങ്ങിനു ചീത്തപ്പേരുണ്ടാക്കിയ ഒരു മോഡലാണ് ...

news

മാരുതി സിയാസിന് അടിപതറുമോ ? തകര്‍പ്പന്‍ ലുക്കില്‍ ഹ്യുണ്ടായ് വെര്‍ണ വിപണിയിലേക്ക്

സെഡാന്‍ ശ്രേണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ മുഖംമിനുക്കി ഹ്യുണ്ടായ് വെര്‍ണ എത്തുന്നു. ...

news

കരുത്തുറ്റതും ത്രസിപ്പിക്കുന്നതുമായ പുതിയ GLAയുമായി മെഴ്സിഡസ് ബെന്‍സ്, എസ് യു വി വിഭാഗത്തില്‍ പുതിയ ചുവടുവയ്പ്

മെഴ്സിഡസ് മെന്‍സിന്‍റെ സ്റ്റൈലിഷ് എസ് യു വികള്‍ പുതിയ രൂപത്തിലും പുതിയ കരുത്തിലും ...

news

4ജി ഫീച്ചര്‍ ഫോണുമായി ജിയോ വിപണിയിലേക്ക്; വില എത്രയെന്നറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും !

4ജി ഫീച്ചര്‍ ഫോണുമായി റിലയന്‍സ് ജിയോ എത്തുന്നു. ജൂലായ് 21ന് നടക്കുന്ന റിലയന്‍സ് ...

Widgets Magazine Widgets Magazine