ജിഎസ്ടി എഫക്ട്: മാരുതി സുസുക്കി കാറുകള്‍ക്ക് 22000 രൂ‍പവരെ കുറച്ചു !

മാരുതി സുസുക്കി വില കുറച്ചത് 3 ശതമാനം

maruti suzuki, maruti, suzuki, gst, മാരുതി സുസുക്കി, മാരുതി, സുസുക്കി, ജിഎസ്ടി
സജിത്ത്| Last Modified ബുധന്‍, 5 ജൂലൈ 2017 (09:48 IST)
ജിഎസ്ടി നിലവില്‍ വന്നതിനെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പാസഞ്ചര്‍ കാറുകളുടെ വില മൂന്ന് ശതമാനം വരെ കുറച്ചു. ജിഎസ്ടിയുടെ എല്ലാ ആനുകൂല്യവും ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് ഇതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് മാരുതി വ്യക്തമാക്കിയത്. പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ മാരുതി കാറുകളുടെ എക്‌സ്‌ഷോറൂം വിലകളില്‍ മൂന്ന് ശതമാനം വരെ കുറവ് രേഖപ്പെടുത്തും.

മാരുതി നിരയില്‍ മികച്ച വില്‍പ്പന കാഴ്ചവെക്കുന്ന ആള്‍ട്ടോ 800, സ്വിഫ്റ്റ്, ഡിസയര്‍, സെലെരിയോ, വാഗണ്‍ ആര്‍, ഇഗ്നീസ്, ബലേനോ, ബ്രെസ എന്നിവയുടെയെല്ലാം വില പരമാവധി 5000 രൂപ മുതല്‍ 22000 രൂപ വരെയാണ് കുറയുക. ജിഎസ്ടിയില്‍ ആള്‍ട്ടോ, ബലേനോ എന്നീ മോഡലുകള്‍ക്ക് നേരത്തെയുള്ളതിനെക്കാല്‍ 2.5 ശതമാനം നികുതി കുറയും. ബ്രെസ, ഡിസയര്‍ എന്നിവയ്ക്ക് 2.25 ശതമാനം നികുതിയാണ് കുറയുന്നത്.

മില്‍ഡ് ഹൈബ്രിഡ് കാറുകള്‍ക്കുമേലുള്ള നികുതി ഇളവ് പിന്‍വലിച്ചതിന്റെ അടിസ്ഥാനത്തില്‍ സുസുക്കി സ്മാര്‍ട്ട് ഹൈബ്രിഡ് വാഹനങ്ങളുടെ വില ഉയരുകയും ചെയ്തു. സ്മാര്‍ട്ട് ഹൈബ്രിഡ് സിയാസ് ഡീസല്‍, സ്മാര്‍ട്ട് ഹൈബ്രിഡ് എര്‍ട്ടിഗ ഡീസല്‍ എന്നിവയ്ക്കാണ് വില കൂടുക. അതേസമയം, മാരുതി സിയാസ് പെട്രോള്‍ വേര്‍ഷന്റെ ബേസ് വേരിയന്റില്‍ 7000 രൂപയുടെ വിലക്കിഴിവും മാരുതി നല്‍കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :