പണികിട്ടാന്‍ സാധ്യത, തുടര്‍ച്ചയായി 4 ദിവസങ്ങളില്‍ ബാങ്ക് അവധി വരുന്നു; എടി‌എമ്മുകള്‍ കാലിയായേക്കും !

തിരുവനന്തപുരം, ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (20:05 IST)

ATM, Money, Bank, Holiday, Mahanavami, Vijayadasami, Gandhi Jayanti, എ ടി എം, പണം, ബാങ്ക്, അവധി, മഹാനവമി, വിജയദശമി, ഗാന്ധിജയന്തി

കരുതിയിരിക്കുക. കാര്യമായ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ ഉള്‍പ്പെടെയുള്ള പൊതുജനത്തിന് പണികിട്ടുന്ന കരുതുന്ന രീതിയില്‍ തുടര്‍ച്ചയായി നാല് ദിവസങ്ങളില്‍ ബാങ്ക് അവധി വരുന്നു. മാസം അവസാനത്തെ ദിവസങ്ങളില്‍ മഹാനവമി, വിജയ ദശമി അവധി പ്രമാണിച്ച് ബാങ്കുകള്‍ പൂട്ടിയിട്ടും. 
 
ഇതിന്റെ തുടര്‍ച്ചയായി വരുന്ന ഒക്ടോബര്‍ ഒന്ന് ഞായറാഴ്ചയായതിനാല്‍ അന്നും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അടുത്ത ദിവസം ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദേശീയ അവധി ദിവസമായതിനാല്‍ അന്നും ബാങ്കുകള്‍ ഉണ്ടാവില്ല. 
 
തുടര്‍ച്ചയായ നാല് ദിവസത്തെ ബാങ്ക് അവധി പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നത് ഉറപ്പുതന്നെ. അതുപോലെ തന്നെ, ബാങ്കുകളുടെ എടിഎമ്മുകളും പണി തന്നേക്കും. 
 
തുടര്‍ച്ചയായ അവധി എടിഎമ്മുകളെയും ആദ്യ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കാലിയാക്കിയേക്കും. എന്തായാലും കരുതിയിരിക്കുക. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

എസ്ബിഐ മിനിമം ബാലന്‍സ് ഇനി 5000 അല്ല !

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്സ് അക്കൗണ്ടുകൾക്കുള്ള മിനിമം ബാലൻസ് 5000 ൽ നിന്ന് 3000 ...

news

രാജ്യത്ത് സാമ്പത്തികമാന്ദ്യമുണ്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചു, സാമ്പത്തിക കാര്യങ്ങള്‍ക്ക് 5 ഉപദേശകരെ നിയമിച്ചു

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ...

news

പ്രതിദിനം 4ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളുകളും !; ജിയോയ്ക്ക് മുട്ടന്‍ പണിയുമായി എയര്‍ടെല്‍

ടെലികോം വിപണിയെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കച്ചകെട്ടി രാജ്യത്തെ ഏറ്റവും വലിയ ടെലികോം ...

news

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ രണ്ട് തകര്‍പ്പന്‍ ഫോണുകളുമായി വിവോ !

രണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകളുമായി വിവോ. വിവോ X 20, X 20 പ്ലസ് എന്നീ ഫോണുകളാണ് ചൈനയില്‍ ...