എസ്ബിഐ മിനിമം ബാലന്‍സ് ഇനി 5000 അല്ല !

എസ്ബിഐ മിനിമം ബാലന്‍സ് പരിധി കുറച്ചു !

മുംബൈ| Aiswarya| Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (12:48 IST)
സ്റ്റേറ്റ് ബാങ്ക് ഓഫ് സേവിങ്സ് അക്കൗണ്ടുകൾക്കുള്ള മിനിമം ബാലൻസ് 5000 ൽ നിന്ന് 3000 ആക്കി കുറയ്ക്കുന്നു. അതേസമയം പെൻഷൻകാരെയും പ്രായപൂർത്തിയാകാത്ത അക്കൗണ്ട് ഉടമകളെയും മിനിമം ബാലൻസ് പരിധിയില്‍ നിന്ന് ഒഴിവാക്കി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്സ് അക്കൗണ്ടുകൾക്കുള്ള മിനിമം ബാലൻസ് മെട്രോ നഗരങ്ങളിലെയും നഗര പ്രദേശങ്ങളിലെയും മിനിമം ബാലൻസ് പരിധി 3000 രൂപയും ചെറിയ നഗരങ്ങളിൽ 2000 രൂപയും ഗ്രാമപ്രദേശങ്ങല്‍ 1000 രൂപയുമാണ് പരിധി. ഒക്ടോബര്‍
ഒന്നു മുതൽ പുതിയ നിരക്കു പ്രാബല്യത്തിൽ വരുമെന്ന് അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :