Widgets Magazine Widgets Magazine

ജാഗ്വാര്‍ എക്‌സ്എഫിനും ഓഡി എ 6നു വെല്ലുവിളി; മെഴ്സിഡസ് E220d ഇന്ത്യയില്‍ !

തിങ്കള്‍, 5 ജൂണ്‍ 2017 (10:55 IST)

Widgets Magazine
mercedes benz, mercedes benz e220d, e220d, മെഴ്സിഡസ് E220d, മെഴ്സിഡസ്, E220d

മെഴ്സിഡസ് ബെന്‍സ്  ഇ ക്ലാസിന്റെ ബേസ് ഡീസല്‍ വേരിയന്റ് ഇന്ത്യയില്‍ അവതരിച്ചു. അടുത്തിടെ മെഴ്സിഡസ് അവതരിപ്പിച്ച അഞ്ചാം തലമുറ ഇ ക്ലാസ് കുടുംബത്തിലേക്കാണ് E220d യും വന്നെത്തുന്നത്. നിലവില്‍ രാജ്യത്ത് വില്‍പനയുള്ള E350d യ്ക്ക് താഴെയായി ഇടം നേടിയിരിക്കുന്ന E220d യ്ക്ക് 57.14 ലക്ഷം രൂപയാണ്  പൂനെ ഷോറൂമിലെ വില. 
 
ആദ്യം ഇന്ത്യയില്‍ വില്‍പനയുണ്ടായിരുന്ന E250d യ്ക്ക് പകരക്കാരനായാണ് പുതിയ E220d യെ മെഴ്സിഡസ് എത്തിച്ചിരിക്കുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് E220dയ്ക്ക് കരുത്തേകുന്നത്. 191 bhp കരുത്തും 400 Nm ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്പാദിപ്പിക്കുക. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ വഹനത്തില്‍ മെഴ്സിഡസ് നല്‍കുന്നത്.
 
വാഹനത്തിന്റെ മുന്‍ഭാഗത്ത് E350d യുടേതിന് സമാനമായ രൂപകല്‍പനയാണെങ്കിലും എഞ്ചിനിലും ഇന്റീരിയറിലുമാണ് ഇരു മോഡലുകളും വ്യത്യസ്ത പുലര്‍ത്തുന്നത്. 64 ഷെയ്ഡുകളോടു കൂടിയ ആംബിയന്റ് ലൈറ്റിംഗ്, ആപ്പിള്‍ കാര്‍പ്ലേയുടെ പിന്തുണയോടെയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, 13 സ്പീക്കര്‍ ബര്‍മ്മെസ്റ്റര്‍ മ്യൂസിക് ബോക്‌സ്, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നീ ഫീച്ചറുകള്‍ ഇതിലുണ്ട്
 
E220d എന്ന ഈ പുതിയ മോഡലില്‍ മെഴ്സിഡസ് നല്‍കിയിരിക്കുന്ന പനോരാമിക് സണ്‍റൂഫ് എസ്-ക്ലാസിന് തുല്യമായ ആഢംബരമാണ് വാഹനത്തിന് നല്‍കുന്നത്. ജാഗ്വാര്‍ എക്‌സ്എഫ്, ബിഎംഡബ്ല്യു 5-സീരീസ്, ഓഡി A6, വോള്‍വോ S90 എന്നീ കരുത്തന്മാരോടായിരിക്കും വിപണിയില്‍ E220d മത്സരിക്കേണ്ടി വരുക.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ആകാശയാത്ര എന്ന സ്വപ്നം ഇനി പൂവണിയിക്കാം; നിരക്കുകളില്‍ വന്‍ ഇളവുകളുമായി എയര്‍ ഏഷ്യ !

നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രമുഖ വിമാന കമ്പനിയായ എയര്‍ ഏഷ്യ. ...

news

റിലയന്‍‌സ് കമ്മ്യുണിക്കേഷനും ജിയോയും ഒന്നിക്കുമോ ?; നയം വ്യക്തമാക്കി അനിൽ അംബാനി രംഗത്ത്

റിലയൻസ് കമ്മ്യൂണിക്കേഷനും റിലയൻസ് ജിയോയും രണ്ട് വ്യത്യസ്‌ത ടെലികോം കമ്പനികളായി തന്നെ ...

news

93 രൂപയ്ക്ക് 15 ജിബി 4ജി ഡാറ്റ; ജിയോയുമായി ഏറ്റുമുട്ടാന്‍ വീണ്ടുമൊരു കിടിലന്‍ ഓഫറുമായി ഐഡിയ !

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അണ്‍ലിമിറ്റഡ് ഓഫറുമായി ഐഡിയ. കുറഞ്ഞ രീതിയില്‍ ...

news

ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ചലനം സൃഷ്ടിക്കാന്‍ അടിമുടി മാറ്റവുമായി നിസ്സാന്‍ മൈക്ര !

ജാപ്പനീസ് കാര്‍ നിര്‍മാതാക്കലായ നിസ്സാന്‍ മൈക്രയുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യന്‍ ...

Widgets Magazine Widgets Magazine