കരുത്തേറിയ പെട്രോള്‍ എന്‍ജിനുമായി മെഴ്‌സിഡസ് ബെന്‍സ് എസ്‌ യു വി ‘ജിഎല്‍ഇ 400‘ വിപണിയില്‍

മെഴ്‌സിഡസ് ബെന്‍സിന്റെ എസ് യു വി മോഡല്‍ ജി എല്‍ ഇയുടെ പെട്രോള്‍ വകഭേദം ഇന്ത്യന്‍ വിപണിയിലെത്തി.

mercedes benz, gle 400 petrol, SUV മെഴ്‌സിഡീസ് ബെന്‍സ്, എസ്‌ യു വി, ജിഎല്‍ഇ 400, എസ്‌ യു വി, പെട്രോള്‍
സജിത്ത്| Last Updated: തിങ്കള്‍, 29 ഓഗസ്റ്റ് 2016 (15:14 IST)
മെഴ്‌സിഡസ് ബെന്‍സിന്റെ എസ് യു വി മോഡല്‍ ജി എല്‍ ഇയുടെ പെട്രോള്‍ വകഭേദം ഇന്ത്യന്‍ വിപണിയിലെത്തി. നിര്‍മാണം പൂര്‍ത്തിയാക്കി ഇറക്കുമതി ചെയ്ത് വിപണിയിലെത്തുന്ന എസ് യു വിയ്ക്ക് 74.90 ലക്ഷം രൂപയാണ് വില. ഈ വര്‍ഷം മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഏഴാമത്തെ മോഡലാണ് ഇത്.

3.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ 6 സിലിണ്ടര്‍ (വി 6) പെട്രോള്‍ എന്‍ജിനുള്ള ജി എല്‍ ഇ 400ന് 333 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാന്‍ കഴിയും.1600 ആര്‍ പി എമ്മില്‍ 480 എന്‍എം ആണ് വാഹനത്തിന്റെ പരമാവധി ടോര്‍ക്ക്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗീയര്‍ബോക്‌സാണ് ഈ വാഹനത്തിനുള്ളത്.

എയര്‍ സസ്‌പെന്‍ഷനും ഫോര്‍ വീല്‍ഡ്രൈവുമുള്ള എസ് യു വിയ്ക്ക് 232 മി.മീ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഉയര്‍ന്ന വേഗമെടുക്കുമ്പോള്‍ ഗ്രൗണ്ട് ക്ലിയറന്‍സ് 15 മി.മീ വരെ സ്വയം കുറച്ച് മികച്ച സ്ഥിരത ഉറപ്പാക്കാന്‍ കഴിയുന്ന സസ്‌പെന്‍ഷനും വാഹനത്തിന്റെ പ്രധാന പ്രത്യേകതയാണ്.

ആഡംബര എസ്.യു.വിയായ ജി.എല്‍.ഇയ്ക്ക് 250ഡി, 350 ഡി , എ.എം.ജി 450 എന്നീ വകഭേദങ്ങളുമുണ്ട്. ജി.എല്‍.ഇ 400ന് വെല്ലുവിളിയാകുമെന്ന് കരുതപ്പെടുന്ന ഓഡി ക്യു സെവന്‍ 2.0 ലീറ്റര്‍ പെട്രോള്‍ ഏറെ വൈകാതെ വിപണിയിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :