മെഴ്സീഡിസ് ബെൻസിന്റെ ചലിക്കുന്ന കൊട്ടാരങ്ങള്‍; ‘സി 300 കബ്രിയോളെ’യും ‘എസ് 500 കബ്രിയോളെ’യും ഇന്ത്യന്‍ വിപണിയില്‍

മെഴ്സീഡിസിന്റെ 2 ‘കൺവെർട്ടബിള്‍’ ഇന്ത്യയിലും

Mercedes Benz, S-Class Benz, C-Class Benz, Cabriolets മെഴ്സീഡിസ് ബെൻസ്, എസ് 500 കബ്രിയോളെ, സി 300 കബ്രിയോളെ
സജിത്ത്| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2016 (11:04 IST)
പുതിയ രണ്ടു കൺവെർട്ടബിള്‍ കാറുകളുമായി ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് ഇന്ത്യന്‍ വിപണിയിലെത്തി. ‘സി 300 കബ്രിയോളെ’, ‘എസ് 500 കബ്രിയോളെ’ എന്നീ രണ്ട് മോഡലുകളുമായാണ് ബെന്‍സ് എത്തിയിട്ടുള്ളത്. ഫോൾഡ് എവേ സോഫ്റ്റ് ടോപ് സഹിതമാണ് രണ്ട് മോഡലുകളും എത്തിയിട്ടുള്ളത്. ‘സി 300 കൺവെർട്ടബിളി’ന് 60 ലക്ഷം രൂപയും ‘എസ് 500 കബ്രിയോളെ’യ്ക്ക് 2.25 കോടി രൂപയുമാണ് ഡൽഹി ഷോറൂമിലെ വില.



Mercedes Benz, S-Class Benz, C-Class Benz, Cabriolets മെഴ്സീഡിസ് ബെൻസ്, എസ് 500 കബ്രിയോളെ, സി 300 കബ്രിയോളെ
ഇന്ത്യയിൽ നിലവിൽ വിൽപ്പനയ്ക്കുള്ള ‘സി ക്ലാസ്’ വകഭേദങ്ങൾക്കു സമാനമായാണ് ‘സി 300 കബ്രിയോളെ’യ്ക്കുള്ളത്. രണ്ടു ഡോറുകളും ഫോൾഡ് എവേ സോഫ്റ്റ് ടോപ്പും പരിഷ്കരിച്ച ടെയിൽലൈറ്റുകളുമാണ് ഈ മോഡലിനുള്ളത്. രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് ഈ കാറിന് കരുത്തേകുന്നത്. 244 പി എസ് കരുത്തും 370 എൻ എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ എൻജിന് സാധിക്കും. 9 ജി ട്രോണിക് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ‘സി 300 കബ്രിയോളെ’യിലുള്ളത്.

Mercedes Benz, S-Class Benz, C-Class Benz, Cabriolets മെഴ്സീഡിസ് ബെൻസ്, എസ് 500 കബ്രിയോളെ, സി 300 കബ്രിയോളെ
ലോകത്തെ തന്നെ ഏറ്റവും നിശ്ശബ്ദമായ കൺവെർട്ടബിള്‍ എന്ന് വിശേഷണവുമായാണ് ‘എസ് 500 കബ്രിയോളെ’ എത്തിയിട്ടുള്ളത്. 4.7 ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണു കാറിന് കരുത്തേകുന്നത്. 455 പി എസ് വരെ കരുത്തും 700 എൻ എം വരെ ടോർക്കുമാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. ‘എസ് 500 കബ്രിയോളെ’യിലും 9 ജി ട്രോണിക് ഓട്ടമാറ്റിക് ഗിയർ ട്രാൻസ്മിഷനാണ് ഉപയോഗിച്ചിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :