കച്ചവടം പൊടിപൊടിച്ച് ഓൺലൈൻ വ്യാപാരം; ഈ വർഷം 221,100 കോടി രൂപയുടെ വിൽപന

Sumeesh| Last Updated: തിങ്കള്‍, 11 ജൂണ്‍ 2018 (13:40 IST)
ഇന്ത്യയിൽ ഓൺലൈൻ വ്യാപാര രംഗത്ത് വിൽപ്പനയിൽ വലിയ വർധന. വളരെ വേഗമാണ് ഓൻലൈൻ വ്യാപാര സ്ഥാ‍പനങ്ങൾ ഇന്ത്യയിൽ പ്രചാരം നേടുന്നത്. നോട്ടു നിരോധനത്തോടുകൂടി ഈ രംഗത്തിന് വലിയ ഉണർവ് ഉണ്ടായതായാണ് വിദഗ്ധരുടെ അഭിപ്രായം. ഈ വർഷം ഓൺലൈൻ വ്യാപാര രംഗത്ത് 31ശതമാനത്തിന്റെ വർധനവ് ഉണ്ടാകും എന്നാണ് മാർക്കറ്റിംഗ് റിസേർച്ച് സ്ഥാപനമായ ഇ മാർക്കറ്റർ പറയുന്നത്.

221,100 കോടി രൂപ ഇ കൊമേഴ്സ് രംഗത്ത് നിന്നും ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിലെ സാഹചര്യമനുസരിച്ച് ഏഷ്യ പെസഫിക് മേഖലയിൽ ഇന്തോനേഷ്യക്കും ചൈനക്കും പിന്നിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്. 2022 ആകുമ്പോഴേക്കും ഇ കൊമേഴ്സ് മേഖലയിൽ 482, 400 കോടി രൂപയിലേക്ക് ഉയരും എന്നും കണക്കാക്കപ്പെടുന്നു.

ഇന്ത്യയിൽ നിലവിൽ 25 ശതമാനം ആളുകളാണ് ഓൺലൈൻ വ്യാപാര രംഗത്തെ പ്രയോചനപ്പെടുത്തുന്നത്. 2022 ആകുമ്പോഴേക്കും ഇത് 41.6 ശതമാനമായി വർധിക്കും എന്നാണ് ഇ മാർക്കറ്റർ പ്രവചിക്കുന്നത്. ഫ്ലിപ്കാർട്ട്, പേ ടീ‌എം മാൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളാണ് ഇന്ത്യയിലെ ഓൺലൈൻ വ്യാപാരത്തിന്റെ ഏറിയ പങ്കും നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :