വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള ഒരു ഡയലോഗും കാലയിലില്ല: പാ രഞ്ജിത്

Sumeesh| Last Modified ശനി, 9 ജൂണ്‍ 2018 (18:37 IST)
സിനിമയിൽ രജനികാന്ത് യാതൊരു കൈകടത്തലും നടത്തിയിട്ടില്ലെന്ന് സംവിധായകൻ പാ രഞ്ജിത്. രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി ഒരു ഡയലോഗും സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും രഞ്ജിത് വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യങ്ങൾ പറഞ്ഞത്.
‘തന്റെ പ്രമേയം തന്നെയാണ് സിനിമയാക്കിയിട്ടുള്ളത്. ചിത്രത്തിൽ അദ്ദേഹം യാതൊരു കൈകടത്തലുക്കളും നടത്തിയിട്ടില്ല. ഏതെങ്കിലും ഒരു രംഗം ചെയ്യാൻ സാധിക്കില്ലാ എന്നോ ഏതെങ്കിലും ഒരു രംഗം കൂട്ടിച്ചേർക്കണമെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. വോട്ട് ബാങ്ക് മുന്നിൽ കണ്ട് ഒരു ഡയലോഗും സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല‘ രഞ്ജിത്ത് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :