എസ്‌യുവികളിലെ പുതുവിപ്ലവമായി ടാറ്റ നെക്‌സോണ്‍; ബ്രെസയ്ക്കും ഇക്കോസ്പോര്‍ട്ടിനും അടിപതറുമോ ?

ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (15:35 IST)

ഏറെ പ്രതീക്ഷയോടെ ചെറു എസ്‌യുവി സെഗ്‌മെന്റ് കീഴടക്കാനായി ടാറ്റ കുടുംബത്തില്‍ നിന്ന് പുറത്തിറങ്ങിയ കോംപാക്റ്റ് എസ് യു വിയാണ് നെക്‌സോണ്. മറ്റുള്ള എസ്‌യു‌വികളിന്‍ നിന്ന് ഏറെ വ്യത്യസ്തമായ രൂപത്തോടെ വിപണിയിലെത്തിയ നെക്‌സോണ്‍ പ്രധാനമായി മത്സരിക്കുന്നത് കോംപാക്ട് എസ്‌യുവിയിലെ മിന്നും താരങ്ങളായ ഫോഡ് ഇക്കോസ്പോര്‍ട്ടിനോടും മാരുതി വിറ്റാര ബ്രെസ്സയോടുമാണ്. ഇവരെ തോല്‍പ്പിച്ച് മുന്നേറാന്‍ നെക്‌സോണിന് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 
 
അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങള്‍ക്ക് ഒപ്പംതന്നെ സ്മാര്‍ട്ട് കണക്ടിവിറ്റിയും നെക്‌സോണില്‍ ടാറ്റ ലഭ്യമാക്കുന്നുണ്ട്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് നെക്‌സോണ്‍ എസ്‌യുവി പുറത്തെത്തുന്നത്. ടാറ്റ ടിയാഗോയില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ റേവ്‌ട്രോണ്‍ പെട്രോള്‍ എന്‍ജിനും റെവൊടോര്‍ഖ് സീരീസില്‍ നിന്നുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ഈ എസ്‌യു‌വിയ്ക്ക് കരുത്തേകുക. 
 
അത്ഭുതാവഹമായ ഇന്ധനക്ഷമതയും തകര്‍പ്പന്‍ പ്രകടനവുമാണ് ഈ എഞ്ചിനുകള്‍ കാഴ്ചവക്കുക. നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് 3,750 ആര്‍പിഎമ്മില്‍ 110 പിഎസ് വരെ കരുത്തും 1,500 - 2,750 ആര്‍പിഎമ്മില്‍  260 എന്‍എം വരെ ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുക. അതേസമയം, മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ഉല്പാദിപ്പിക്കുന്ന പരമാവധി കരുത്താവട്ടെ 5,000 ആര്‍പിഎമ്മില്‍ 110 പിഎസ് ആണ്. 2,000 മുതല്‍ 4,000 ആര്‍പിഎമ്മില്‍ 170 എന്‍എമ്മാണ് ഈ എന്‍ജിന്റെ പരമാവധി ടോര്‍ക്. 
 
ആറു സ്പീഡാണ് ഗിയര്‍ ബോക്സാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്. മികച്ച ഡ്രൈവാണ് ഇരു എന്‍ജിനുകളും സമ്മാനിക്കുന്നത്.  ഇക്കോ, സിറ്റി, സ്പോര്‍ട് എന്നിങ്ങനെയുള്ള മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ക്കൊപ്പമാണ് ഇരു എഞ്ചിന്‍ വേര്‍ഷനുകളും എത്തുക. പെട്രോള്‍ വേരിയന്റിന് 5.95 ലക്ഷം രൂപ മുതല്‍ 8.76 ലക്ഷം രൂപ വരെയും ഡീസല്‍ വേരിയന്റിന് 6.99 ലക്ഷം മുതല്‍ 9.61 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.   
 
പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ്, 6.5 ഇഞ്ച് ടച്ച് ഇന്‍ഫൊര്‍ടൈന്‍മെന്റ് സിസ്റ്റം, എട്ടു സ്പീക്കറുകളുള്ള ഹര്‍മന്‍ മ്യൂസിക് സിസ്റ്റം ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്നിലെ എസി വെന്റുകള്‍ എന്നിങ്ങനെയുള്ള  ഫീച്ചറുകളും ഈ നെക്സോണിലുണ്ട്. മികച്ച നിലവാരമുള്ള പ്ലാസ്റ്റിക്കിലാണ് ഇന്റീരിയര്‍ നിര്‍മിച്ചിരിക്കുന്നതെന്നതും പ്രധാന സവിശേഷതയാണ്. പ്രീമിയം ഫിനിഷിലുള്ള ഗിയര്‍ബോക്സും കൂള്‍ഡ് ഗ്ലൗ ബോക്സുമാണ് നെക്‌സോണിന്റെ മറ്റു പ്രത്യേകതകള്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

നിരത്തിലെ കരുത്തന്‍, ‘കാര്‍ബറി ഡബിള്‍ ബാരല്‍ 1000’ ഇന്ത്യയില്‍ ! വിലയോ ?

1000 സിസിയില്‍ എത്തുന്ന 'കാര്‍ബറി ബുള്ളറ്റിന്റെ' ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. റോയല്‍ ...

news

സെലറിയോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍; ഡാറ്റ്‌സന്‍ റെഡിഗോ വിയര്‍ക്കുമോ ?

ഉത്സവകാലം മുന്നില്‍ കണ്ട് വിപണിയില്‍ ശക്തമാകാന്‍ സെലറിയോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ...

news

5 രൂപയ്ക്ക് 4ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും !; വീണ്ടും ഞെട്ടിച്ച് ഭാരതി എയര്‍ടെല്‍ !

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഡാറ്റ വോയ്സ് പ്ലാനുകളുമായി രാജ്യത്തെ മുന്‍ നിര ...

news

നിരത്തില്‍ നിറഞ്ഞാടാന്‍ ഹ്യുണ്ടായ് ട്യൂസോണ്‍ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷന്‍ ഇന്ത്യയില്‍ !

ട്യൂസോണ്‍ എസ്‌യുവിയുടെ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷനുമായി ഹ്യുണ്ടായ്. ടോപ് എന്റ് വേരിയന്റായ ...