സജിത്ത്|
Last Modified വെള്ളി, 30 ഡിസംബര്‍ 2016 (10:57 IST)
പുതിയ ഫോഡ് ഇക്കോസ്പോർട്ട് അടുത്ത വർഷം ആദ്യം ഇന്ത്യയിലെത്തും. അടിമുടി മാറ്റങ്ങളുമായാണ് പുതിയ ഇക്കോസ്പോർട്ട് ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. 2013ലായിരുന്നു ഇക്കോസ്പോർട്ട് വിപണിയിലെത്തിയത്. എന്നാല്‍ മാരുതി വിറ്റാര ബ്രെസ,
ടിയുവി 300 എന്നീ എസ്‌യുവികളുടെ കടന്നു കയറ്റത്തിൽ വിപണിയിൽ അൽപ്പം പിന്നോട്ടു പോയ വാഹനത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ മോഡലിനെ കമ്പനി വിപണിയിലെത്തിക്കുന്നത്.
ഡേടൈം റണ്ണിൽ ലാമ്പോടുകളോടുകൂടിയ ഹെഡ്‌ലൈറ്റുകൾ, പുതിയ ഗ്രിൽ, പുതിയ ബംബർ എന്നിവയാണ് വാഹനത്തിന്റെ മുൻഭാഗത്തെ പ്രധാന മാറ്റങ്ങൾ. പുതിയ അലോയ് വീലാണ് വാഹനത്തിനു നല്‍കിയിരിക്കുന്നത്. വശങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. അതുപോലെ ടെയിൽ ലാമ്പിലും വലിയ തരത്തിലുള്ള മാറ്റങ്ങളൊന്നുമില്ല.
പഴയ ഇക്കോസ്പോർട്ടിന്റെ ഡിസൈൻ കൺസെപ്റ്റിലുള്ള ഇന്റീരിയറാണെങ്കിലും പുതിയ സെന്റർ കൺസോൾ, പുതിയ ഇൻട്രമെന്റ് ക്ലസ്റ്റർ എന്നിങ്ങനെ ധാരാളം ഫീച്ചറുകള്‍ വാഹനത്തിലുണ്ട്. പുതിയ എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, ക്രോം ഇൻസേർട്ടുകൾ, പുതിയ എസി വെൻറുകൾ എന്നീ സവിശേഷതകള്‍ ഉള്‍പ്പെടുത്തി ഇക്കോസ്പോർട്ടിനെ കൂടുതൽ ആഡംബരമാക്കാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്.