മുഖം മിനുക്കി മസില്‍മാന്‍ ലുക്കില്‍ ഫോര്‍ഡ് എക്കോസ്‌പോര്‍ട് വിപണിയിലേക്ക് !

മസില്‍മാന്‍ ലുക്കില്‍ ഫോര്‍ഡ് എക്കോസ്‌പോര്‍ട്

ford car , Ford ecosport , ഫോര്‍ഡ് , ഫോര്‍ഡ് എക്കോസ്‌പോര്‍ട്
സജിത്ത്| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2017 (15:14 IST)
എസ്‌യു‌വി പ്രേമികളെ ആവേശത്തിലാക്കാന്‍ പുതിയ ലുക്കിൽ ഫോര്‍ഡ് എക്കോസ്പോർട്ട് വിപണിയിലേക്കെത്തുന്നു. വാഹനത്തിന്റെ മുന്‍ഭാഗത്താണ് കമ്പനി കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പുതിയ ഫോര്‍ഡ് എന്‍ഡവറിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഗ്രില്ലുകളാണ് പുതിയ എക്കോസ്പോര്‍ട്ടിന്റെ പ്രധാനമാറ്റം.

വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകള്‍ക്ക് ചതുര രൂപമാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഹെഡ്‌ലാംപ് ക്ലസ്റ്ററിലും ചെറിയ മാറ്റം ദൃശ്യമാകും. ടോപ്‌സ്‌പൈക്കില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഏകദേശം ആറര ലക്ഷത്തിനും ഒമ്പതര ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :