അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി മോട്ടോ ജി5 എസ്, മോട്ടോജി 5എസ് പ്ളസ് !

തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (12:56 IST)

moto gs ,  moto gs plus , മോട്ടോ ജി5 എസ് , മോട്ടോജി 5എസ് പ്ളസ്

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകളായ മോട്ടോ ജി5 എസ്, മോട്ടോജി 5എസ് പ്ളസ് എന്നിവ വിപണിയിലെത്തി. തകര്‍പ്പന്‍ ബാറ്ററിയാണ് മോട്ടോ ജി5 എസിന്റെ കരുത്തെന്നാണ് റിപ്പോര്‍ട്ട്. 15 മിനിറ്റ് ചാര്‍ജ്ചെയ്താല്‍ അഞ്ചുമണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 16 എംപി ഓട്ടോ ഫോക്കസ് ക്യാമറയും ഈ ഫോണില്‍ നല്‍കിയിട്ടുണ്ട്. 
 
അതേസമയം, മോട്ടോ ജി5 എസ് പ്ളസിന് 13 എംപിയുടെ ഡ്യുവല്‍ ക്യാമറകളാണ് നല്‍കിയിട്ടുള്ളത്. 5.5 ഫുള്‍ എച്ച്‌ഡി ഡിസ്പ്ളേ, ക്വാള്‍കോം സ്നാപ് ഡ്രാഗണ്‍ 2.0 ഗെഹാഹെട്സ് ഒക്ടാകോര്‍ പ്രോസസര്‍, 3000 എംഎഎച്ച്‌ ബാറ്ററി ടര്‍ബോപവര്‍ ചാര്‍ജര്‍, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഫോണിലുണ്ട്. 
 
ലൂനാര്‍ ഗ്രേ, ബ്ളഷ്ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണുകള്‍ ലഭ്യമാകുക. മോട്ടോജി5 എസ് പ്ളസിന് 15,999 രൂപയും മോട്ടോജി5എസിന് 13,999 രൂപയുമാണ് വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

24എംപി എച്ച്ഡി സെല്‍ഫി ക്യാമറ, 256 ജിബി സ്റ്റോറേജ് !; വിവോ വി7 പ്ലസ് വിപണിയിലേക്ക്

വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ...

news

25ജിബി 4ജി സൗജന്യ ഡാറ്റ !; ടെലികോം മേഖലയെ വീണ്ടും ഞെട്ടിച്ച് ജിയോ

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഒരു ഓഫറുമായി റിലയന്‍സ് ജിയോ. 25ജിബി 4ജി ...

news

ഓഫറുകളുടെ പെരുമഴയുമായി ഫ്ലിപ്കാര്‍ട്ട് ‘ബിഗ്‍ബില്യന്‍ ഡേയ്സ്’!; തീയ്യതികള്‍ പ്രഖ്യാപിച്ചു

മറ്റൊരു ചരിത്രം കുറിയ്ക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ...

news

എച്ച് പിയുടെ ഏറ്റവും പുതിയ ടാബ് പ്രോ 8 വിപണിയില്‍; വിലയോ ?

പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതക്കളായ എച്ച് പിയുടെ പുതിയ ടാബ് പ്രോ 8 അവതരിപ്പിച്ചു. ...

Widgets Magazine