അത്യുഗ്രന്‍ ഫീച്ചറുകള്‍, ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 835 പ്രോസസര്‍; വണ്‍ പ്ലസ് 5 ഇന്ത്യയിലേക്ക് !

കിടിലന്‍ ഫീച്ചറുകളുമായി വണ്‍ പ്ലസ് 5 ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക്

one plus 5, smart phone,mobile, വണ്‍ പ്ലസ് 5, സ്മാര്‍ട്ട് ഫോണ്‍, മൊബൈല്‍
സജിത്ത്| Last Modified തിങ്കള്‍, 29 മെയ് 2017 (11:16 IST)
പുതിയ ഹാന്‍ഡ്‌സെറ്റുമായി വണ്‍ പ്ലസ് ഇന്ത്യയിലേക്ക്. വണ്‍ പ്ലസ് 5 എന്ന പേരിലാണ് പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്കെത്തുക. ഏറ്റവും പുതിയ പ്രോസസറായ ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 835 ആണ് വണ്‍ പ്ലസ് 5ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയായിരിക്കും വണ്‍പ്ലസ് 5 എന്ന് കമ്പനി അറിയിച്ചു.

നിലവില്‍ ഇതേ പ്രോസസര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ മാത്രമേ ലോക വിപണിയില്‍ ഇറങ്ങിയിട്ടുള്ളൂ. സാംസങ് ഗ്യാലക്‌സി എസ് 8, സാംസങ് ഗ്യാലക്‌സി എസ് 8 പ്ലസ്, സോണി എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം, ഷവോമി മി6, ഷാര്‍പ്പ് അക്വാസ് ആര്‍ എന്നീ ഫോണുകളാണ് അവ.

ഷമോമി മി6, സോണി എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം എന്നീ ഫോണുകള്‍ വിപണിയിലെത്തും മുന്നേ തന്നെ വണ്‍ പ്ലസ് 5 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണു ടെക് ലോകം പ്രതീക്ഷിക്കുന്നത്. വണ്‍ പ്ലസ്, ക്വാല്‍കം കമ്പനികള്‍ ഒരുമിച്ചായിരുന്നു പുതിയ പ്രോസസറിനെ കുറിച്ചുള്ള വിവരങ്ങള്‍ ബ്ലോഗിലൂടെയും ട്വിറ്റിലൂടെയും പുറത്തു വിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :