128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6 ജിബി റാം; വ്യത്യസ്തനായൊരു എച്ച് ടി സി ‘യു 11’ !

"വ്യത്യസ്തനായൊരു എച്ച്.​​​ടി.​​​സി യു 11"

HTC, HTC U 11, MOBILE, SMART PHONE, PHONE, എച്ച് ടി സി, എച്ച് ടി സി ‘യു 11’ , സ് മാർ​ട്ട് ഫോണ്‍
സജിത്ത്| Last Updated: ചൊവ്വ, 23 മെയ് 2017 (12:14 IST)
അത്യാകര്‍ഷകമായ സവിശേഷതയുള്ള സ് മാർ​ട്ട് ഫോ​ണു​മാ​യി എച്ച് ടി സി എത്തുന്നു. കൈ​യു​ടെ ച​ല​ന​ങ്ങൾ തി​രി​ച്ച​റി​ഞ്ഞ് ഞെ​രു​ക്ക​ലി​നനുസരിച്ച പ്ര​വർ​ത്തി​ക്കുന്ന ഫോണ്‍ എന്ന പ്രത്യേകതയുമായാണ് ഈ ഫോണ്‍ എത്തുന്നത്. ഫോണിന്റെ താഴെയായി ഇരുവശത്തുമുള്ള എ​ഡ് ജ് സെൻ​സ​റാ​ണ് കൈ​യു​ടെ ഈ ച​ല​ന​ങ്ങൾ നിയന്ത്രിക്കുന്നത്.

സ്വൈ​പ്പിങ്ങ്, ഞെ​രു​ക്കൽ, ടാ​പ്പി​ങ് എ​ന്നി​വ​യി​ലൂ​ടെ അ​തി​വേ​ഗ​ത്തിൽ തന്നെ ആ​പ്പു​കൾ തു​റ​ക്കാ​നും ഫോട്ടോ എ​ടു​ക്കാ​നും മ​റ്റുമെല്ലാം ഈ ഫോ​ണി​ന്റെ ലോഹ വ​ശ​ങ്ങ​ളി​ലെ സെൻ​സ​റു​കൾ സഹായകമാകും. ഗ്ലാ​സി​ലു​ള്ള പി​റ​കു​വ​ശമാണ് മറ്റൊരു സവിശേഷത. ഫിംഗര്‍ പ്രിന്റ് സ് കാ​നർ, ന​ന​യാ​ത്ത രൂ​പ​കല്​പന എ​ന്നീ പ്ര​ത്യേ​ക​ത​കളും നീ​ല, ചു​വ​പ്പ്, വെ​ള്ള, ക​റു​പ്പ്, സിൽ​വർ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിലുണ്ട്.

5.5 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. സം​ര​ക്ഷ​ണ​ത്തി​നായി ഗൊ​റി​ല്ല ഗ്ലാ​സ് 5 നല്‍കിയിട്ടുണ്ട്. ഇ​ര​ട്ട സിം, 2.45 ജി​ഗാ​ഹെർ​ട് ​സ് എ​ട്ടു​കോർ ക്വാൽ​കോം സ് നാ​പ്ഡ്രാ​ഗൺ 835 പ്രോ​സ​സർ, 12എം പി റിയര്‍ ക്യാമറ, 16 എം പി സെല്‍ഫി ക്യാമറ, 4/6ജിബി റാം, 64/128ജിബി ഇന്റേണല്‍ മെമ്മറി 3000 എം.​എ.​എ​ച്ച് ബാ​റ്റ​റി, വൈ ഫൈ, ബ്ലൂ​ടൂ​ത്ത് 4.2 എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :