ഭയം അവസാനിക്കുന്നില്ല; വാനാക്രൈയുടെ മൂന്നാം പതിപ്പ് പുറത്തെന്ന് റിപ്പോര്‍ട്ട്

വാനാക്രൈയുടെ മൂന്നാം പതിപ്പ് പുറത്തെന്ന് റിപ്പോര്‍ട്ട്

 ransomware , Ransomware attack , cyber attack , ransomware , mobile phone , വാനാക്രൈ റാൻസംവെയർ , വാനാക്രൈ , വൈ​റ​സ്​ , മോ​ച​ന​ദ്ര​വ്യം , സൈബർ ഡോം
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 17 മെയ് 2017 (09:05 IST)
സ​മീ​പ​കാ​ല​ത്ത്​ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സൈ​ബ​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മായ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പു പുറത്തിറങ്ങിയതായി റിപ്പോര്‍ട്ട്. വിവിധ പതിപ്പുകൾ പലയിടത്തുനിന്ന് ഉത്ഭവിച്ചതാകാമെന്നു വിദഗ്ധരുടെ അഭിപ്രായം.

പ്രോഗ്രാമുകൾ നിർവീര്യമാക്കാനുള്ള കില്ലർ സ്വിച്ച് സംവിധാനം പുതിയ പതിപ്പുകൾക്ക് ഇല്ലെന്നു വിലയിരുത്തപ്പെടുന്നു. അതേസമയം, മൊബൈൽ ഫോണിനെ ബാധിക്കുന്ന റാൻസംവെയർ പടരാൻ സാധ്യതയുണ്ടെന്നും സൈബർ ഡോം മുന്നറിയിപ്പ് നൽകുന്നുണ്ട്.

വാനാക്രൈ എ​ന്നു പേ​രി​ട്ട വൈ​റ​സ്​ ബാ​ധി​ച്ച ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​സ്​​ഥാ​പി​ക്കു​ന്ന ദൗ​ത്യം യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​മ്പ്യൂ​ട്ട​റു​ക​ളി​ലേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റി ഫ​യ​ലു​ക​ളു​ടെ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ക്കു​ക​യും തു​റ​ന്നു​കി​ട്ടാ​ൻ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :