ഓഹരി വിപണിയില്‍ ഉണര്‍വും തളര്‍ച്ചയും

സെന്‍സെക്‌സ് , ഓഹരി വിപണി , നിഫ്റ്റി
മുംബൈ| jibin| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (11:08 IST)
ഓഹരി വിപണികളില്‍ നേരിയ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും നിക്ഷേപകര്‍ ചെറിയതോതില്‍ ലാഭമെടുത്തതോടെ നഷ്ടത്തിലായി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 26 പോയന്റ് ഉയര്‍ന്നിരുന്നു. നിമിഷങ്ങള്‍ക്കകം പത്തുപോയന്റോളം(27198) നഷ്ടത്തിലായി. നിഫ്റ്റി സൂചികയില്‍ അഞ്ച് പോയന്റ് നഷ്ടത്തോടെ(8141)യാണ് വ്യാപാരം നടക്കുന്നത്.

1005 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 357 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടിസിഎസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, വിപ്രോ, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയവ നേട്ടത്തിലാണ്. എംആന്റ്എം, ഐടിസി, എല്‍ആന്റ്ടി, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ഡിഎല്‍എഫ്, ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങിയവയാണ് നഷ്ടത്തില്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :