ഓഹരി വിപണിയില്‍ മുന്നേറ്റം

   ഓഹരി വിപണി , സെന്‍സെക്‌സ് , നിഫ്റ്റി , മുംബൈ
മുംബൈ| jibin| Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (11:02 IST)
വന്‍തകര്‍ച്ചയ്ക്കുശേഷം ഓഹരി വിപണി തിരിച്ചുകയറി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 156 പോയന്റ് ഉയര്‍ന്ന് 26649ലെത്തി. നിഫ്റ്റി 45 പോയന്റ് ഉയര്‍ന്ന് 7978ലുമെത്തി.

1086 ഓഹരികള്‍ നേട്ടത്തിലും 998 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ടാറ്റ പവര്‍, ഐടിസി, റിലയന്‍സ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്റ്ടി, എച്ച്ഡിഎഫ്‌സി, സെസ സ്റ്റെര്‍ലൈറ്റ്, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവയാണ് നഷ്ടത്തില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ എട്ട് പൈസയുടെ നേട്ടമുണ്ടായി. ഇന്നലത്തെ 61.05 രൂപയില്‍നിന്ന് 60.97 രൂപയായാണ് മൂല്യം ഉയര്‍ന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :