സെൻസെക്സ് 503 പോയന്റ് ഉയർന്നു, ഐടി, മെറ്റൽ,ബാങ്ക് ഓഹരികളിൽ മുന്നേറ്റം

അഭിറാം മനോഹർ| Last Modified വ്യാഴം, 26 മെയ് 2022 (18:22 IST)
മൂന്ന് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷം സൂചികകളിൽ മുന്നേറ്റം.സെന്‍സെക്‌സ് 503.27 പോയന്റ് ഉയര്‍ന്ന് 54,253.53ലും നിഫ്റ്റി 144.40 പോയന്റ് നേട്ടത്തില്‍ 16,170.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫ്യുച്ചർ കാലാവധി
ദിവസമായിട്ടും വിപണി പോസിറ്റീവായാണ് പ്രതികരിച്ചത്.

വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്പനയും അതിന് ആനുപാതികമായി ആഭ്യന്തര നിക്ഷേപമെത്താത്തതുമാണ് വിപണിയിലെ അനിശ്ചിതത്വത്തിന്റെ പ്രധാനകാരണം. മെറ്റൽ,ഐടി,റിയാൽറ്റി,ബാങ്ക്,ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 1-3 ശതമാനം ഉയർന്നു.ബിഎസ്ഇ മിഡ്ക്യാപ് 1.4ശതമാനവും സ്‌മോള്‍ ക്യാപ് 0.78ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :