ഐടി,മെറ്റൽ ഓഹരികളിൽ സമ്മർദ്ദം: നിഫ്റ്റി 16,150ന് താഴെ ക്ളോസ് ചെയ്തു

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 മെയ് 2022 (16:36 IST)
ഓഹരിവിപണിയിൽ കനത്ത ചാഞ്ചാട്ടം തുടരുന്നു.രാവിലെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 236 പോയന്റ് നഷ്ടത്തില്‍ 54,052.61ലും നിഫ്റ്റി 89.50 പോയന്റ് താഴ്ന്ന് 16,125.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന റിപ്പോർട്ടുകളെ തുടർന്ന് ഷുഗർ ഓഹരികൾ 14 ശതമാനം ഇടിഞ്ഞു.

ഐടി, ഫാര്‍മ, മെറ്റല്‍, എഫ്എംസിജി, പവര്‍, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനത്തോളം താഴ്ന്നു. മിഡ്ക്യാപ് സൂചിക 0.8ശതമാനവും സ്‌മോൾ ക്യാപ് സൂചിക ഒരു ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :